SignIn
Kerala Kaumudi Online
Friday, 26 June 2026 1.09 AM IST

അഖിലേന്ത്യ കിസാൻസഭ സംസ്ഥാന ക്യാമ്പ്

കൊല്ലം: അഖിലേന്ത്യ കിസാൻസഭ ദ്വിദിന സംസ്ഥാന ക്യാമ്പ് ഇന്നും രാവിലെ 10ന് ആര്യങ്കാവിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ പി.എസ്.സുപാൽ അദ്ധ്യക്ഷനാകും. സംസ്ഥാന പ്രസിഡന്റ് കെ.വി.വസന്തകുമാർ പതാക ഉയർത്തും.ദേശീയ വൈസ് പ്രസിഡന്റ് പി.സന്തോഷ് കുമാർ എം.പി, മുൻമന്ത്രി മുല്ലക്കര രത്നാകരൻ, ദേശീയ സെക്രട്ടറി സത്യൻ മൊകേരി, അജിത് കൊളാടി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം.ദിനകരൻ എന്നിവർ ക്ളാസുകളെടുക്കും. ജില്ലാ സെക്രട്ടറി ലെനു ജമാൽ സ്വാഗതവും സി.പി.ഐ പുനലൂർ മണ്ഡലം സെക്രട്ടറി വി.പി.ഉണ്ണിക്കൃഷ്ണൻ നന്ദിയും പറയും. പത്രസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം.ദിനകരൻ, പ്രസിഡന്റ് കെ.വി.വസന്തകുമാർ, ജില്ലാ സെക്രട്ടറി ലെനു ജമാൽ, പ്രസിഡന്റ് കെ.ആർ.മോഹനൻ പിള്ള എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL