കൊല്ലം: മാദ്ധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ എഴുകോൺ സന്തോഷിന്റെ ലേഖന സമാഹാരം 'മുഖജാലകം' നാളെ രാവിലെ 11 ന് മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്യും. കവി കുരീപ്പുഴ ശ്രീകുമാർ ഏറ്റുവാങ്ങും. കേരളപുരം വേലംകോണത്തുള്ള, സന്തോഷിന്റെ അമ്മ വീടാണ് പ്രകാശന വേദി. അമ്മ വീടന്റെ സ്‌നേഹ മുറ്റത്ത് അക്ഷരമധുരം എന്ന പേരിൽ നടക്കുന്ന ചടങ്ങിൽ സി.ആർ. മഹേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. ലൈബ്രറികൾക്കുള്ള പുസ്‌തക വിതരണം കവി പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള എൻ.വി.പ്രദീപ്കുമാറിന് നൽകി ഉദ്ഘാടനം ചെയ്യും. തൊഴിലാളി സംഘടനാ പ്രവർത്തകൻ കൂടിയായ സന്തോഷിന്റെ രണ്ടാമത്തെ കൃതിയാണ് മുഖജാലകം. ഒസ്യത്തിൽ ഇല്ലാത്ത പൂവ് എന്ന കവിതാ സമാഹാരമാണ് ആദ്യത്തേത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |