SignIn
Kerala Kaumudi Online
Sunday, 28 June 2026 2.14 AM IST

ഒറ്റത്തവണ തീർപ്പാക്കൽ

adalath

ചാത്തന്നൂർ: ആശ്വാസ്- 2026 പദ്ധതിയിൽപ്പെടുത്തി ചാത്തന്നൂർ റീജിയണൽ സർവീസ് സഹകരണ ബാങ്ക് പലിശ ഇളവോടെ ഒറ്റത്തവണ തീർപ്പാക്കൽ അദാലത്തുകൾ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 31വരെ അദാലത്ത് തുടരും. എല്ലാ പ്രവൃത്തിദിവസങ്ങളിലും ഹെഡ് ഓഫീസിൽ സമീപിച്ചാൽ പലിശ ഇളവോടെ കുടിശ്ശിക അടയ്ക്കാൻ സൗകര്യമുണ്ട്. വായ്പാ കുടിശ്ശികയ്ക്ക് എന്നപോലെ ചിട്ടി കുടിശ്ശികകൾക്കും ക്യാഷ് ക്രെഡിറ്റിനും പലിശ ഇളവ് അനുവദിക്കും. കുടിശ്ശിക അടച്ച് ജപ്തി നടപടികളിൽ നിന്ന് ഒഴിവാകണമെന്ന് ബാങ്ക് പ്രസിഡന്റ്‌ ആർ.ഗോപാലകൃഷ്ണൻ നായരും സെക്രട്ടറി എ.ദീപാറാണിയും അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL