കുന്നത്തൂർ: ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിൽ താത്കാലിക ജീവനക്കാരനായ ഡി.വൈ.എഫ്.ഐ നേതാവ് 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ആഭ്യന്തര വകുപ്പ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളായ തുണ്ടിൽ നൗഷാദ്, പി.നൂർദീൻ കുട്ടി, പനപ്പെട്ടി അനിൽ, റിയാസ് പറമ്പിൽ എന്നിവർ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവായത്.
2024-25, 2025-26 സാമ്പത്തിക വർഷത്തിൽ കേന്ദ്ര ധനകാര്യ കമ്മിഷൻ ഉപയോഗിച്ച് നിർവഹണം നടത്തിയ വിവിധ പദ്ധതികളിലാണ് ക്രമക്കേട് നടന്നിട്ടുള്ളത്. പ്രോജക്ട് അസിസ്റ്റന്റായ ഡി.വൈ.എഫ്.ഐ കുന്നത്തൂർ പഞ്ചായത്ത് മേഖലാ സെക്രട്ടറി കുന്നത്തൂർ കരിന്തോട്ടുവ എബിൻ ഭവനത്തിൽ എബിൻ.കെ.ഷിബുവാണ് (32) തട്ടിപ്പ് നടത്തിയത്.
ഐ.സി.ഐ.സി ബാങ്കിന്റെ ശാസ്‌താംകോട്ട ബ്രാഞ്ചിലെ മാതാവിന്റെ അക്കൗണ്ടിലേക്കാണ് പണം മാറ്റിയത്. ധനകാര്യ കമ്മിഷൻ ഗ്രാന്റ് ഉപയോഗിച്ച് നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് തുക അനുവദിക്കുന്ന ഇ ഗ്രാം സ്വരാജ് പി.എഫ്.എം.എസ് പോർട്ടിൽ കൃത്രിമം നടത്തിയാണ് ലക്ഷങ്ങൾ തട്ടിയെടുത്തത്. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്ത എബിൻ റിമാൻഡിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |