കുണ്ടറ: കുണ്ടറ ട്രഷറിയിൽ നിന്ന് പെൻഷൻ വാങ്ങാൻ എത്തുന്നവർ രാവിലെ ടോക്കൺ എടുത്തുള്ള നില്പ് തുടങ്ങിയാൽ ഉച്ചയായാൽ പോലും പെൻഷൻ കിട്ടാത്ത സ്ഥിതിയാണന്ന് കുണ്ടറ പൗരവേദി ആരോപിച്ചു.
ട്രഷറിക്ക് കൈവശം വയ്ക്കാൻ അനുവദിച്ചു കിട്ടിയിട്ടുള്ള തുകയുടെ അപര്യാപ്തതയാണ് പെൻഷൻ വിതരണത്തിന് കാലതാമസമുണ്ടാക്കുന്നത്. സർവ്വീസ് പെൻഷൻകാരോട് കുണ്ടറ ട്രഷറി കാണിക്കുന്ന അവഗണനയും ക്രൂരതയും അവസാനിപ്പിക്കണമെന്നും മറ്റു ട്രഷറികൾ ചെയ്യുന്നതുപോലെ വേഗത്തിൽ പെൻഷൻ വിതരണം ചെയ്യാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ട്രഷറി ഓഫീസർക്ക് പൗരവേദി നിവേദനം നൽകി.
പ്രസിഡന്റ് പ്രൊഫ.ഡോ.വെള്ളിമൺ നെൽസന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.വി.മാത്യു, ഇ.ശശിധരൻപിള്ള, കെ.സി. എബ്രഹാം, ഡോ.എസ്.ശിവദാസൻപിള്ള, പ്രൊഫ.എസ്.വർഗ്ഗീസ്, അഡ്വ.
ടി.എ അൽഫോൺസ്, ജി.ബാബുരാജൻ, വി.അബ്ദുൾഖാദർ, ആനന്ദബാബു എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |