കരുനാഗപ്പള്ളി: ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ള രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കളെ പങ്കെടുപ്പിച്ച് കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയനന്റെ നേതൃത്വത്തിൽ മഹാസമ്മേളനവും ബോധവത്കരണ സെമിനാറും നടത്തും.
നൂറ് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ വിജയപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ മഹല്ലുകളിലും 17 മുതലുള്ള വെള്ളിയാഴ്ചകളിൽ ജുമാ നമസ്കാരശേഷം പണ്ഡിതന്മാർ ഉദ്ബോധന പ്രസംഗം നടത്തും. 19ന് എല്ലാ മദ്രസകളിലും പ്രത്യേകം അസംബ്ലി വിളിച്ചുകൂട്ടി പ്രതിജ്ഞയെടുക്കും. താലൂക്ക് തല ഉദ്ഘാടനം പുതുശേരി കോട്ട മദ്രസ ഗ്രൗണ്ടിൽ യൂണിയൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി നിർവഹിച്ചു,. കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി അദ്ധ്യക്ഷനായി. കെ.എ.ജവാദ്, സിയാദ് വലിയവീട്ടിൽ, അബ്ദുൽ വാഹിദ് കുരുടന്റയ്യത്ത്, എം.അൻസാർ, മനാഫ് വടക്കുംതല, ഖലീലുദ്ദീൻ പൂയപ്പള്ളിൽ.എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |