
ചവറ: പന്മന എസ്.ബി.വി.എസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു. മന്ത്രി ഷിബു ബേബി ജോൺ മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ചു. അസി. കമ്മിഷണർ ഒഫ് പൊലീസ് ജോൺ, ചവറ എസ്.എച്ച്.ഒ മനോജ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം അരുൺരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, വാർഡ് അംഗം പ്രദീപ്, ഹെഡ്മിസ്ട്രസ് രഞ്ജിനി, പ്രിൻസിപ്പൽ ഇൻചാർജ് അനിത, പി.ടി.എ പ്രസിഡന്റ് അഷിം അലിയാർ എന്നിവർ പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. പി.ടി.എ ഭാരവാഹികളായ പന്മന മഞ്ചേഷ്, അജി, നാസർ, മഞ്ജു എന്നിവരും അധ്യാപകരായ സി.വി.മായ, ഷൈൻ കുമാർ, ജസീല, സി.പി.ഒമാരായ സുജിൻ, കീർത്തന എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |