അഞ്ചാലുംമൂട്: മുൻ മുഖ്യമന്ത്രി കെ കരുണാകരൻ തൊഴിലാളികളെ അണിചേർത്ത് കടന്നുവന്ന നേതാവായിരുന്നുവെന്ന് മന്ത്രി ബിന്ദുകൃഷ്ണ പറഞ്ഞു. തൃക്കടവൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ. കരുണാകരൻ ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മണ്ഡലം പ്രസിഡന്റ് സുഭാഷ് ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റുമാരായ പ്രാക്കുളം സുരേഷ് ഡി. ഗീതാകൃഷ്ണൻ, കൗൺസിലർ ധന്യ രാജു, നേതാക്കളായ പുന്തല മോഹൻ, ബി. അനിൽകുമാർ, ദിജോ ദിവാകരൻ, ശരത് മോഹൻ, കടവൂർ ബി.ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |