കൊട്ടാരക്കര: കൊട്ടാരക്കര.ഗവ. എച്ച്.എസ്.എസ് വി.എച്ച്.എസ്.എസ് ഹയർ സെക്കൻററി വിഭാഗം പ്രവേശനോത്സവം കെ.എൻ. ബാലഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ലിനു കുമാർ.അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ അനിതാ ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം സരോജാ കാർത്തികേയൻ, മാതൃ സമിതി പ്രസിഡന്റ് ജ്യോതിമറിയം ജോൺ, വാർഡ് കൗൺസിലർ മിനി, ഹൈസ്കൂൾ പ്രഥമാദ്ധ്യാപിക ബിന്ദു, കെ.ജി. അലക്സ്, സ്റ്റാഫ് സെക്രട്ടറി
സുൾഫിക്കർ, എസ്.എം.സി ചെയർമാൻ രോഷൻ, പി.ടി.എ വൈസ് പ്രസിഡന്റ് സജി ചേരൂർ, പി.വിജയകുമാർ, അഡ്വ സതീശ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഹയർ സെക്കൻറി സ്കൂൾ പ്രിൻസിപ്പൽ ആർ.പ്രദീപ് സ്വാഗതവും ഹൈസ്കൂൾ പ്രഥമാദ്ധ്യാപിക ബിന്ദു നന്ദിയും പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |