SignIn
Kerala Kaumudi Online
Sunday, 26 July 2026 3.46 PM IST

കരുനാഗപ്പള്ളി- ശാസ്താംകോട്ട റോഡിൽ... അപകടക്കെണി​യായി​ അരി​കി​ലെ ഓട

maliykal-
മാളിയേക്കൽ മേൽപ്പാലത്തിന് പടിഞ്ഞാറു വശം റോഡരികിലെ കുഴിയിലേക്ക് ഇറങ്ങിയ കാർ

തൊടിയൂർ: കരുനാഗപ്പള്ളി- ശാസ്താംകോട്ട റോഡിൽ മാളിയേക്കൽ മേൽപ്പാലത്തിനും കേരള ഫീഡ്സിനും മദ്ധ്യേയുള്ള ഭാഗം അപകടക്കെണിയായി മാറിയി​ട്ടും അധി​കൃതർ അനങ്ങുന്നി​ല്ല.

റോഡരി​കി​ലെ ഓടയ്ക്ക് മൂടി​യി​ല്ലാത്തതാണ് പ്രധാന കെണി​. വശങ്ങളിൽ വളർന്നുയർന്ന പുല്ലും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ടാർ റോഡിന്റെ അരിക് കൃത്യമായി തിരിച്ചറിയാൻ കഴിയാതെ വാഹനങ്ങൾ പുൽ നിറഞ്ഞ വശങ്ങളിൽ അകപ്പെടുന്നത് സാധാരണമാണ്. മേൽപ്പാലത്തിന്റെ പടിഞ്ഞാറു ഭാഗത്തെ അപ്രോച്ച് റോഡ് അവസാനിക്കുന്നി​ടത്ത് നിന്ന് തുടങ്ങി കേരള ഫീഡ്സിന് പടിഞ്ഞാറു വശത്തെ തോട്ടിലേക്ക് വെള്ളം ഒഴുകാനായി നിർമ്മിച്ച ഓടയ്ക്ക് മീതേവരെ ഇപ്പോഴും പൂർണമായി സ്ലാബ് ഇട്ടിട്ടില്ല. മേൽപ്പാലത്തിന്റെ മദ്ധ്യഭാഗത്ത് നിന്നാരംഭിക്കുന്ന ഇറക്കത്തിൽ അമിത വേഗത്തി​ൽ സഞ്ചരിക്കുന്ന വാഹനങ്ങളും അപകടങ്ങൾ സൃഷ്ടിക്കുന്നു. കേരള ഫീഡ്സിന് പടിഞ്ഞാറുഭാഗത്ത് കോട്ടവീട്ടിൽ ഇംഗ്ഷനിൽ അപകടങ്ങൾ തുടർക്കഥയാണ്. ഇവിടെ നിന്ന് തെക്കോട്ട് കൂമ്പില്ലാക്കാവ് ക്ഷേത്രം വഴി എസ്.എൻ.വി എൽ.പി.എസ് ജംഷനിൽഎത്തി​ച്ചേരുന്ന റോഡിൽക്കൂടി ഇടതടവില്ലാതെ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്.

അപകടത്തിൽപ്പെട്ടത്

ആറ് വാഹനങ്ങൾ

കരുനാഗപ്പള്ളി ഭാഗത്തു നിന്ന് മേൽപ്പാലം വഴി ഇവിടെ എത്തുന്ന വാഹനങ്ങളും എസ്.എൻ.വി എൽ.പി.എസ് ജംഗ്ഷൻ വഴി വന്നു ചേരുന്ന വാഹനങ്ങളും മിക്കപ്പോഴും ഇവിടെ ഗതാഗതക്കുരുക്കി​ന് വഴി​യൊരുക്കുന്നു. അടുത്തി​ടെ വി​വി​ധ ദി​വസങ്ങളി​ലായി​ ഇവി​ടെ 6 വാഹനങ്ങൾ കൂട്ടിയിടിക്കുകയും കൊച്ചു കുട്ടിക്കും പിതാവിനും ഗുരുതരമായി പരി ക്കേൽക്കുകയും ചെയ്തു. അപായ സൂചകങ്ങൾ ഒന്നും ഇവിടെയി​ല്ല. ഈ ഭാഗങ്ങളിൽ തുടർച്ചയായിട്ടുണ്ടാകുന്ന അപകടങ്ങൾ അവസാനി​പ്പി​ക്കാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL