ഓച്ചിറ: വലിയകുളങ്ങര ദേവീ ക്ഷേത്രസമർപ്പണം, പുനപ്രതിഷ്ഠചങ്ങുകൾക്ക് തുടക്കമായി. ആറ് കോടി മുടക്കിയാണ് തെക്ക്, വടക്ക് ദേവസ്വങ്ങളുടെ നേതൃത്വത്തിൽ പുതിയ ക്ഷേത്രം നിർമ്മിച്ചത്.
മേൽശാന്തി രാമൻനമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. എൻ.എസ്.എസ് ട്രഷറർ അഡ്വ. എൻ.വി. അയ്യപ്പൻപിള്ള ഉത്സവ ചടങ്ങുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ന് രാത്രി എട്ടിന് നൃത്ത സന്ധ്യ, നാളെ വൈകിട്ട് 6.30ന് മുത്തപ്പൻ വെള്ളാട്ടവും ദർശനവും ഭദ്രകാളി തോറ്റവും, 10ന് രാത്രി ഏഴിന് റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ വേണുഗോപാലിന്റെ പ്രഭാഷണം, 11ന് രാത്രി മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബിന്റെ പ്രഭാഷണം, 12ന് വൈകിട്ട് ഏഴിന് മണ്ണാർകാട് പി.എം. വ്യാസന്റെ പ്രഭാഷണം, 13ന് വൈകിട്ട് ഏഴിന് ടി.എൽ. ഗണേഷന്റെ പ്രഭാഷണം, 14ന് കലശാഭിഷേകവും മറ്റ് പൂജകളും.
15ന് രാവിലെ 6.55നും 7.21നും മദ്ധ്യേ ദുർഗാദേവി, ഭദ്രാദേവി പ്രതിഷ്ഠ, രാത്രി ഏഴിന് ഭജൻസ്, 16ന് രാത്രി ഏഴിന് വിജയരാഘവക്കുറുപ്പും സംഘവും അവതരിപ്പിക്കുന്ന കുത്തിയോട്ടപ്പാട്ടും ചുവടും, 17ന് രാത്രി എട്ടിന് തിരുവന്തപുരം നർമകലയുടെ കോമഡി പ്രോഗ്രാം.
18ന് വൈകിട്ട് 4.30ന് നടക്കുന്ന ക്ഷേത്ര സമർപ്പണ സമ്മേളനം ജയിൽ ഡി.ജി.പി ശ്രീജിത്ത് ഉദ്ഘാടനം ചെയ്യും. മഹമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തും. വടക്കേക്കര ദേവസ്വം ചെയർമാൻ സന്തോഷ് സ്നേഹ അദ്ധ്യക്ഷത വഹിക്കും. കെ. സി. വേണുഗോപാൽ എം. പി, മുൻ മന്ത്രി കെ.എൻ. ബാലഗോപാൽ, സി.ആർ. മഹേഷ് എം.എൽ.എ, തിരുവനന്തപുരം മേയർ വി.വി. രാജേഷ് എന്നിവർ മുഖ്യാതിഥികളാകും. രാധാകൃഷ്ണൻ മുളവന സ്വാഗതവും മനോഹരൻപിള്ള നന്ദിയും പറയും. 19 മുതൽ 26 വരെ മഞ്ചല്ലൂർ സതീഷിന്റെ നേതൃത്വത്തിൽ സപ്താഹയജ്ഞം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |