SignIn
Kerala Kaumudi Online
Sunday, 26 July 2026 10.39 PM IST

കലാകായിക സാംസ്‌കാരിക മേഖലകളിൽ ചെറുപ്പക്കാർ സജീവമാകണം: മന്ത്രി

minister
ഓട്ടോറിക്ഷ സ്റ്റാൻഡുകളിലും കലാ സാംസ്കാരിക കേന്ദ്രങ്ങളിലും ക്യാരംസ് ബോർഡ് നൽകുന്നതിന്റെ ഉദ്ഘാടനം മന്ത്രി ഷിബു ബേബി ജോൺ നിർവ്വഹിക്കുന്നു

ചവറ: സമൂഹത്തിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗം പോലെയുള്ള വിപത്തുകളിൽ നിന്നു മോചനം നേടാൻ ചെറുപ്പക്കാർ കലാകായിക സാംസ്‌കാരിക പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകണമെന്ന് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. തേവലക്കരയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ.റിയാസ് ഖാന്റെ നേതൃത്വത്തിൽ ഓട്ടോറിക്ഷ സ്റ്റാന്റുകളിലേക്കും കലാ സാംസ്കാരിക കേന്ദ്രങ്ങൾക്കും ക്യാരംസ് ബോർഡ് വിതരണം ചെയ്യുന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എസ്. അനിൽ അദ്ധ്യക്ഷനായി. അഡ്വ റിയാസ് ഖാൻ സ്വാഗതവും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേർളി ജേക്കബ് നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ ബിസ്മി അനസ്, ഷഹുബാനത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷൈന സുമേഷ്, രാധാലക്ഷ്മി, സുമയ്യ ജമാൽ, യു.ഡി.എഫ് തേവലക്കര പഞ്ചായത്ത് ചെയർമാൻ മോഹൻ കോയിപ്പുറം, പടിഞ്ഞാറ്റക്കര രാജേഷ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL