SignIn
Kerala Kaumudi Online
Monday, 27 July 2026 3.40 AM IST

ലഹരി വിരുദ്ധ സന്ദേശവുമായി ജെഴ്‌സി ഡേ

കൊല്ലം: ഓപ്പറേഷൻ തൂഫാൻ - ലഹരി വിരുദ്ധ മുന്നേറ്റത്തിന് പിന്തുണ നൽകി തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ-ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ ജെഴ്‌സി ഡേ ആചരിച്ചു.

ലഹരി വസ്തുക്കളോട് ‘ഇല്ല’ എന്നും പഠന പ്രവർത്തനങ്ങൾക്കും കായിക പ്രവർത്തനങ്ങൾക്കും ‘അതെ’ എന്നും പറയാനുള്ള സന്ദേശവുമായി, ഫിഫ വേൾഡ് കപ്പ് മത്സരങ്ങളുടെ ആവേശം ഉൾക്കൊണ്ട് വിദ്യാർത്ഥികൾ തങ്ങൾക്കിഷ്ടപ്പെട്ട ഫുട്ബാൾ ടീമുകളുടെ ജെഴ്‌സിയും ടീ ഷർട്ടും ട്രാക്ക് പാന്റുകളും ധരിച്ച് ജെഴ്‌സി ഡേ ആചരിച്ചു. ഉദ്ഘാടനം കൊല്ലം എക്‌സൈസ് ജോ. കമ്മിഷണർ വി.റോബർട്ട് നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സിൽവി ആന്റണി ജെഴ്സി ഡേ കിക്ക് ഒഫ് ചെയ്തു. ലോക കപ്പ് പ്രമുഖ ടീമുകളുടെ ചിത്രങ്ങളുള്ള ക്ലോത്ത് റിവീലിംഗും വിക്കിംഗ് ക്ലാപ്പും തത്സമയം നടന്നു.

കുട്ടികളും അദ്ധ്യാപകരും ചേർന്ന് റാലി നടത്തി. വി.റോബർട്ട് വി ഫ്ലാഗ് ഓഫ് ചെയ്തു. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ ബാനർ പിടിച്ചും ലഹരി വസ്തുക്കൾക്കെതിരെയുള്ള പ്ലാക്കാർഡുകൾ ഉയർത്തിയും നടന്ന റാലി സ്‌കൂളിൽ നിന്ന് ആരംഭിച്ച്, മൗണ്ട് കാർമ്മൽ റോഡു ചുറ്റി തങ്കശേരി കത്തിഡ്രൽ റോഡ് വഴി തിരികെ സ്‌കൂളിലെത്തി. തുടർന്ന് ഫ്ലാഷ് മോബ്, ഡാൻസ് തുടങ്ങിയവ നടന്നു. വൈസ് പ്രിൻസിപ്പൽ ഫാദർ. മനോജ് ആന്റണി നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL