SignIn
Kerala Kaumudi Online
Saturday, 11 July 2026 2.02 AM IST

നാഷണൽ ഇൻഷ്വറൻസ് ഏജന്റ് സമരം

insu

കൊല്ലം: പൊതുമേഖല ജനറൽ ഇൻഷ്വറൻസ് കമ്പനിയായ നാഷണൽ ഇൻഷ്വറൻസ് കമ്പനി ഏപ്രിൽ മുതൽ ഏജന്റുമാരുടെ കമ്മിഷൻ വെട്ടിക്കുറച്ചതിനെതിരെ രാജ്യവ്യാപകമായി ഏജന്റുമാരുടെ പ്രതിഷേധ സമരം നടത്തി. സംസ്ഥാനത്തെ ഏജന്റുമാർ നാഷണൽ ഇൻഷ്വറൻസ് കമ്പനിയുടെ എല്ലാ ഓഫീസുകളുടെയും മുന്നിൽ പോസ്റ്റർ പ്രചാരണം നടത്തുകയും പ്രതിഷേധ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സമരത്തിൽ പങ്കെടുത്തവരെ ഓൾ ഇന്ത്യ ജനറൽ ഇൻഷ്വറൻസ് ഏജൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.എ.സത്താർ, സെക്രട്ടറി അഹമ്മദ് കുട്ടി കളരിക്കൽ, അഖിലേന്ത്യ കോ ഓർഡിനേറ്റർ സതീഷ് ബാബു എന്നിവർ അഭിവാദ്യം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL