SignIn
Kerala Kaumudi Online
Saturday, 11 July 2026 2.02 AM IST

പൊതുവിപണിയിൽ ആദ്യം, ബ്രാൻഡഡായി കുടുംബശ്രീ

​കൊല്ലം: കുടുംബശ്രീ വനിത സംരംഭകർ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ സാധാരണക്കാരുടെ അടുക്കളകളിലേക്ക് നേരിട്ടെത്തിക്കാൻ കൊല്ലം ജില്ലാ മിഷൻ വിപുലമായ പദ്ധതികൾ ആവിഷ്കരിക്കുന്നു. ഇതിന്റെ ഭാഗമായി എ.കെ.ഡി.എയുമായി (ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ) ചേർന്ന് ജില്ലയിലെ മുഴുവൻ സൂപ്പർ മാർക്കറ്റുകളിലും പൊതുവിപണിയിലും കുടുംബശ്രീയുടെ ബ്രാൻഡഡ് ഉത്പന്നങ്ങൾ വിതരണം ചെയ്യാൻ ധാരണയായി.

ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിക്കുന്ന സംസ്ഥാനത്ത് ആദ്യ ജില്ലയാണ് കൊല്ലം. ആദ്യഘട്ടമായിപുനലൂർ, ചടയമംഗലം, പാരിപ്പള്ളി, കല്ലുവാതുക്കൽ, പാലോട്, അഞ്ചൽ, വെഞ്ഞാറമൂട് തുടങ്ങിയ പ്രദേശങ്ങളിലെ സൂപ്പർ മാർക്കറ്റുകളിലൂടെയാണ് വിതരണം നടത്തുന്നത്. വരും ദിവസങ്ങളിൽ ജില്ലയുടെ എല്ലാ ഭാഗങ്ങളിലേക്കും വിതരണ ശൃംഖല വ്യാപിപ്പിക്കും. കച്ചവടക്കാരുടെ താല്പര്യം മുൻനിർത്തി ഡീലർമാർക്ക് 10 ശതമാനവും റീട്ടെയിലർമാർക്ക് 20 ശതമാനവും ലാഭവിഹിതം ഈ പദ്ധതി പ്രകാരം ലഭ്യമാണ്.

ജില്ലയിലെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന 17 കുടുംബശ്രീ ഉത്പന്ന യൂണിറ്റുകളെ തിരഞ്ഞെടുത്താണ് ആദ്യഘട്ട വിതരണം ആരംഭിക്കുന്നത്. കൊല്ലം ജില്ലാ കുടുംബശ്രീ ഫുഡ് പ്രോസസിംഗ് കൺസോർഷ്യത്തിന്റെ നേതൃത്വത്തിലാണ് ഉത്പന്നങ്ങളുടെ ശേഖരണവും വിതരണവും ഏകോപിപ്പിക്കുന്നത്.

ഗുണമേന്മയും സുരക്ഷയും ഉറപ്പ്

ഉപഭോക്താക്കളുടെ വിശ്വാസം നിലനിറുത്തുന്നതിനായി കർശനമായ ഗുണനിലവാര പരിശോധനകളാണ് നടത്തുന്നത്. ഫുഡ് സേഫ്ടി മാനദണ്ഡങ്ങൾ പാലിക്കുന്നതോടൊപ്പം തന്നെ ലബോറട്ടറി പരിശോധന, കൃത്യമായ പാക്കേജിംഗ്, ലേബലിംഗ് എന്നിവയെല്ലാം പൂർത്തിയാക്കിയാണ് ഓരോ പാക്കറ്റും വിപണിയിലെത്തുന്നത്.

പ്രധാന ഉത്പന്നങ്ങൾ

​ മഞ്ഞൾപ്പൊടി

 ​മുളകുപൊടി

 ​മല്ലിപ്പൊടി

​ സാമ്പാർ മസാലയും ചിക്കൻ/മീൻ മസാലകളും

​ സ്റ്റൂഡ് പുട്ടുപൊടി

 ​റോസ്റ്റഡ് അരിപ്പൊടി

​ ഗോതമ്പ് പൊടി

കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തുന്നതിനായി 'കുടുംബശ്രീ പോക്കറ്റ് മാർട്ട്' ആപ്പ് വഴിയും ഉത്പന്നങ്ങൾ വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

കുടുംബശ്രീ അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL