
കൊല്ലം: കേരള ലോട്ടറിയുടെ സമ്മാനഘടന പരിഷ്‌കരിക്കുക, 5000 മുതൽ താഴെയുള്ള സമ്മാനങ്ങളുടെ എണ്ണം കൂട്ടുക, ലോട്ടറി തൊഴിലാളി ക്ഷേമനിധി ഓണം ബോണസ് 10000 രൂപയായി വർദ്ധിപ്പിക്കുക, ലോട്ടറി ക്ഷേമനിധി അക്കൗണ്ടുകളിൽ നിന്ന് 16 കോടിയിലധികം രൂപയുടെ തട്ടിപ്പ് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ നിവേദനം സ്ട്രീറ്റ് വെണ്ടേഴ്‌സ് ആൻഡ് ലോട്ടറി ഏജന്റ് സെല്ലേഴ്‌സ് ഫോറം എച്ച്.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പേരൂർ ശശിധരന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. ലോട്ടറി മേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിന് ട്രേഡ് യൂണിയനുകളുടെ യോഗം വിളിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |