SignIn
Kerala Kaumudi Online
Saturday, 11 July 2026 2.02 AM IST

പുസ്‌തകമില്ലാതെ പ്ലസ് വൺ പഠനം

കൊല്ലം: പ്ലസ് വൺ ക്ലാസുകൾ തുടങ്ങി ദിവസങ്ങളായിട്ടും പാഠപുസ്തകങ്ങൾ പൂർണമായി ലഭിക്കാത്തത് ജില്ലയിലെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ആശങ്കയിലാക്കുന്നു. സിലബസ് പരിഷ്കരിച്ച സെക്കൻഡ് ലാംഗ്വേജ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, ഇംഗ്ലീഷ് പുസ്തകങ്ങളുടെ വിതരണത്തിലാണ് താമസം നേരിടുന്നത്. പല സ്കൂളുകളിലും ആവശ്യമായതിന്റെ പകുതി പോലും എത്തിയിട്ടില്ല.

സ്കൂളുകൾ മുൻകൂട്ടി നൽകിയ ഇൻഡന്റ് (ആവശ്യമായ പുസ്തകങ്ങളുടെ കണക്ക്) അനുസരിച്ച് തിരുവനന്തപുരത്തെ സി-ആപ്ട് വഴിയാണ് അച്ചടിയും വിതരണവും നടക്കുന്നത്. നിലവിലെ പുസ്തകക്ഷാമത്തിന് പരിഹാരമായി എസ്‌.സി.ഇ.ആർ.ടി വെബ്സൈറ്റിലെ പി.ഡി.എഫ് ഫയലുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ നിർദേശമുണ്ട്. എന്നാൽ ഇവ ഫോട്ടോസ്റ്റാറ്റ് എടുക്കാൻ കുട്ടികളോട് നിർദ്ദേശിക്കരുതെന്നാണ് അദ്ധ്യാപകരോടുള്ള സർക്കാർ നിർദേശം.

നാഥനില്ലാതെ ആർ.ഡി.ഡി

 റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർക്കാണ് നിലവിൽ ജില്ലയുടെ ചുമതല

 ജില്ല ഉൾപ്പെടുന്നത് തിരുവനന്തപുരം ആർ.ഡി.ഡി ഓഫീസ് പരിധിയിൽ

 ഹയർ സെക്കൻഡറിക്ക് മാത്രമായി ജില്ലയിൽ സ്വന്തം ഓഫീസോ ഏകീകൃത സംവിധാനമോ ഇല്ല

 ജില്ലയിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് ജില്ലാ കോ ഓർഡിനേറ്റർമാരിലൂടെ

 പുതിയ ഹയർ സെക്കൻഡറി കോ ഓർഡിനേറ്ററെ തിരഞ്ഞെടുത്തിട്ടില്ല

 നിലവിൽ അസി. കോ ഓർഡിനേറ്റർ മാത്രമാണുള്ളത്

 പ്രിൻസിപ്പൽമാരുടെ പൊതു സ്ഥലംമാറ്റം പൂർത്തിയായിട്ടില്ല

 നടപടികൾ വൈകുന്നതിനാൽ കസേര ഒഴിഞ്ഞുകിടക്കുന്നു

അദ്ധ്യാപക പരിശീലനവുമില്ല

പാഠപുസ്തക ക്ഷാമത്തിനൊപ്പം ഇത്തവണ പ്ലസ് വൺ അദ്ധ്യാപക പരിശീലനം യഥാസമയം നടക്കാത്തതും പ്രതിസന്ധിയായി. മുൻവർഷങ്ങളിൽ മേയ് മാസത്തിൽ തന്നെ നടന്നിരുന്ന പരിശീലന പരിപാടികൾ ഇത്തവണ വൈകുകയായിരുന്നു. സിലബസ് മാറിയ വിഷയങ്ങളിൽപ്പോലും അദ്ധ്യാപകർക്ക് കൃത്യമായ പരിശീലനം ലഭിക്കാത്തത് ക്ലാസ് മുറികളിലെ പഠനത്തെ ബാധിച്ചെന്ന ആക്ഷേപങ്ങൾക്കിടയിൽ, പരിശീലനം അടുത്തയാഴ്ചയോടെ ആരംഭിക്കുമെന്നാണ് വിവരം.

വിഷയം, വില, വ്യാജ പതിപ്പ്

ബയോ സയൻസ് ₹1159, 600

കമ്പ്യൂട്ടർ സയൻസ് ₹1238, 650

കൊമേഴ്സ് (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) ₹1017, 550

കൊമേഴ്സ് (മാത്‌സ്) ₹984, 500

ഹ്യൂമാനിറ്റീസ് ₹894, 500

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL