SignIn
Kerala Kaumudi Online
Sunday, 12 July 2026 10.48 AM IST

ജീവനക്കാർക്ക് ഐപാഡ്

ipad

കൊ​ല്ലം: പോ​ഷൻ ട്രാ​ക്കർ പ്ര​വർ​ത്ത​നം സു​ഗ​മ​മാ​ക്കു​ന്ന​തി​ന്​ എ​ല്ലാ അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാർ​ക്കും ഐ​പാ​ഡ്​ ഓ​ണ​ത്തി​ന്​ മു​മ്പ്​ നൽ​കു​മെ​ന്ന്​ മ​ന്ത്രി ബി​ന്ദു​കൃ​ഷ്​ണ. കേ​ര​ള അ​ങ്ക​ണ​വാ​ടി ആൻഡ്​ ക്ര​ഷ്​ വർ​ക്കേ​ഴ്‌​സ്​ യൂ​ണി​യൻ (ഐ.എൻ.ടി.യു.സി) സം​സ്ഥാ​ന കൺ​വെൻ​ഷൻ ഉ​ദ്​ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു മ​ന്ത്രി. യൂ​ണി​യൻ പ്ര​സി​ഡന്റ്​ കൃ​ഷ്​ണ​വേ​ണി.ജി ശർ​മ്മ​ അ​ദ്ധ്യ​ക്ഷ​യായി. മേ​യർ എ.കെ.ഹ​ഫീ​സ്​ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി.സി.സി പ്ര​സി​ഡന്റ്​ പി.രാ​ജേ​ന്ദ്ര​പ്ര​സാ​ദ്​ ഉ​പ​ഹാ​ര സ​മർ​പ്പ​ണം ന​ട​ത്തി. ഐ.എൻ.ടി.യു.സി സം​സ്ഥാ​ന പ്ര​സി​ഡന്റ്​ ആർ.ച​ന്ദ്ര​ശേ​ഖ​രൻ, നേ​താ​ക്ക​ളാ​യ കെ.കെ.ഇ​ബ്രാ​ഹിം​കു​ട്ടി, എ​സ്​.നാ​സ​റു​ദ്ദീൻ, ബി.ശ​ങ്ക​ര​നാ​രാ​യ​ണ​പി​ള്ള, ചിറ്റു​മൂ​ല നാ​സർ, ഡി.ഗീ​താ​കൃ​ഷ്​ണൻ, ഒ.ബി.രാ​ജേ​ഷ്​, കെ.ജി. തു​ള​സീ​ധ​രൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL