കൊല്ലം: ചെറുമൂട് കർഷക വിപണി വെള്ളിമൺ ഗ്രൂപ്പിന്റെ വാർഷിക പൊതുയോഗം ചേർന്നു. വിപണി അംഗം പ്രമോദ് പ്രശാന്തിയുടെ ഉടമസ്ഥതയിലുള്ള വെള്ളിമൺ ഡെയ്‌റിൻ ഹോംസ്റ്റേയിൽ നടന്ന യോഗം വി.എഫ്.പി.സി.കെ ജില്ലാ മാനേജർ ബിന്ദു ഉദ്ഘാടനം ചെയ്തു. സുരേന്ദ്രൻ പിള്ള അദ്ധ്യക്ഷനായി. കഴിഞ്ഞ സാമ്പത്തിക വർഷം വിപണിയിൽ ഏറ്റവും കൂടുതൽ കാർഷിക ഉത്പന്നങ്ങൾ എത്തിച്ച തങ്കമണിഅമ്മയെ ജില്ലാ മാനേജർ ബിന്ദു ചടങ്ങിൽ ആദരിച്ചു. വി.എഫ്.പി.സി.കെ മാർക്കറ്റിംഗ് മാനേജർ, ഡെപ്യുട്ടി മാനേജർ, വിപണി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറർ എന്നിവർ ആശംസകൾ അർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |