SignIn
Kerala Kaumudi Online
Saturday, 18 July 2026 3.46 AM IST

ഓറിയന്റേഷൻ പ്രോഗ്രാം

nisga-
കോളേജിൽ നടന്ന ലോക നൈപുണ്യ ദിനാചരണം പ്രിൻസിപ്പൽ വി.എസ്. നിഷ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ശ്രീനാരായണ വനിത കോളേജിൽ ലോക യുവജന നൈപുണ്യ ദിനാചരണത്തോടനുബന്ധിച്ച് നാലുവർഷ ബിരുദ വിദ്യാർത്ഥിനികൾക്കായി ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. കോളേജിലെ അസാപ്പ് സെല്ലിന്റെ നേതൃത്വത്തിലാണ് പരിപാടി ഒരുക്കിയത്. കോളേജ് പ്രിൻസിപ്പൽ വി.എസ്.നിഷ ഉദ്ഘാടനം ചെയ്തു. യുവതലമുറയിൽ തൊഴിലധിഷ്ഠിത നൈപുണ്യങ്ങൾ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദഗ്ദ്ധർ സംസാരിച്ചു. അസാപ്പ് മാനേജർ ഗ്രീഷ്മലത, സോഫ്ട് സ്കിൽ ട്രെയിനർ ഹരിശങ്കർ, ഇമാജിൻ ക്രിയേറ്റീവ് എഡ്യുക്കേഷൻ പ്രതിനിധികളായ വിപിൻ, രശ്മി, ബിസ്മി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. അദ്ധ്യാപകരായ സി.ആർജ്യോത്സ്ന, വിഷ്ണു രാജ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL