കൊല്ലം: ഗുരുദേവദർശനം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയന്റെയും വനിതാസംഘത്തിന്റെയും ആഭിമുഖ്യത്തിൽ ശ്രീനാരായണ പഠനകേന്ദ്രം ആരംഭിക്കുന്നു.
നിരവധി ധർമ്മപ്രചാരകരെ വാർത്തെടുത്ത കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന ഗുരുനാരായണ സേവാനികേതനെയാണ് പഠനവിഭാഗത്തിന്റെ ചുമതല യൂണിയൻ ഏൽപ്പിച്ചിരിക്കുന്നത്. ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിയും ഗുരുനാരായണ സേവാനികേതന്റെ മുഖ്യാചാര്യനുമായ ആചാര്യ കെ.എൻ.ബാലാജി യൂണിയൻ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന പഠനക്ലാസുകൾക്ക് നേതൃത്വം നൽകും.
കൃത്യമായ പഠന സിലബസോടുകൂടിയ 36 ക്ലാസുകൾ ഉൾപ്പെടുന്ന പ്രാഥമിക പഠന കോഴ്സും തുടർന്ന് ഉപരിപഠനവും ഉണ്ടായിരിക്കും. പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് യൂണിയന്റെ നേതൃത്വത്തിലുള്ള വിവിധ വേദികളിൽ ശ്രീനാരായണ ദർശന പ്രഭാഷണങ്ങൾക്കും ശാഖാതല പാഠശാലകളിലും കുടുംബയോഗങ്ങളിലും ക്ലാസുകൾ നയിക്കാനും അവസരം നൽകും.
19ന് ഉച്ചയ്ക്ക് 2.30ക്ക് കുണ്ടറി യൂണിയൻ ഓഫീസ് എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്യും.
യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ അദ്ധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി അഡ്വ. എസ്.അനിൽ കുമാർ സ്വാഗതവും വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡന്റ് സുഷ സുരേഷ് നന്ദിയും പറയും. ആചാര്യൻ കെ.എൻ.ബാലാജി, യൂണിയൻ ഭാരവാഹികൾ, വനിതാ സംഘം ഭാരവാഹികൾ, പോഷക സംഘടന ഭാരവാഹികൾ എന്നിവർ സംസാരിക്കും. ഫോൺ: 9447419641.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |