
കൊല്ലം: നാടാർ സംഘം കൊല്ലം സംഘടിപ്പിക്കുന്ന സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും 19ന് നടക്കും. തിരുനെൽവേലി അരവിന്ദ് ഐ ഹോസ്പിറ്റലുമായി ചേർന്നാണ് ക്യാമ്പ്. രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ കന്റോൺമെന്റ് സൗത്തിലെ നാടാർ സംഘം ഹാളിലാണ് ക്യാമ്പ്. മേയർ എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്യും. കൗൺസിലർ എസ്.ധന്യ മുഖ്യാതിഥിയാകും. തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ടാം ദിനം തിരികെ കൊണ്ടുവരും. പത്രസമ്മേളനത്തിൽ ഭാരവാഹികളായ ജി.സീതാരാമൻ, സി.സുരേഷ് കുമാർ, ജയഗുണ സിംഗ്, പൊൻലിംഗം, കറുപ്പ് സ്വാമി, സെൽവകുമാർ, നാഗരാജ്, അരുൺ സുകുമാരൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |