അഞ്ചൽ: ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചലിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്തു. മേഖാലാ കമ്മിറ്റി ചെയർമാൻ ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി ഏരൂർസുഭാഷ്, പി.ബി. വേണുഗോപാൽ, കെ.ജി. സാബു, സി.ജെ. ഷോം, ഡോ. കെ.വി. തോമസ് കുട്ടി, അഡ്വ. ജി. സുരേന്ദ്രൻ,ഡോ. സി.ബാബു, ഡോ. മോൻസി ഷീജ, സുരേന്ദ്രൻ, അഞ്ചൽ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് കായിക താരങ്ങൾ അണിനിരന്ന ജോബ് ഫോർ സ്റ്റേഡിയം പരിപാടി റിട്ട. എസ്.പി. കെ.എൽ. ജോൺകുട്ടി ഫ്ലാഗ് ഓഫ് ചെയ്തു. അഡ്വ.ടി. സജീവൻ, ലൂക്കോസ്, നാസിമുദ്ദീൻ, ആർ. അഭിജിത്ത്, അലയമൺ ചന്ദ്രബാബു, വി.ജെ. സുരേഷ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
കോൺഗ്രസ് അഞ്ചൽ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. സൈമൺ അലക്സ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.ജെ. ഷോം അദ്ധ്യക്ഷത വഹിച്ചു. ഏരൂർ സുഭാഷ്, പി.പി. വേണുഗോപാൽ,അമ്മിണി രാജൻ, ബി. സേതുനാഥ്, അഗസ്ത്യക്കോട് രാധാകൃഷ്ണൻ, ഗീവർഗ്ഗീസ്, ഷാനവാസ് പുത്തൻവീട്ടിൽ, ലിജു ആലുവിള, സന്തോഷ് പനയനഞ്ചേരി, അഞ്ചൽ നജീം, ദിവ്യസുമൻ, നെട്ടയം സുജി, ഏറം സന്തോഷ്, ജാസ്മിൻ മഞ്ചൂർ തുടങ്ങിയവർ സംസാരിച്ചു.
കോൺഗ്രസ് അലയമൺ മണ്ഡലം കമ്മിറ്റിയൂടെ ആഭിമഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ മണ്ഡലംപ്രസിഡന്റ് എം.എം. സാദിഖ് അദ്ധ്യക്ഷത വഹിച്ചു. എച്ച്. സുനിൽ ദത്ത്, ജേക്കബ് മാത്യു, പഞ്ചായത്ത് അംഗങ്ങളായ അനിൽ പൊയ്കവിളതോമസ് മണ്ണിൽ എസ്. ശ്രീലത തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |