SignIn
Kerala Kaumudi Online
Tuesday, 21 July 2026 6.51 PM IST

മരുന്ന് ക്ഷാമം പരിഹരിക്കണം

medi

കൊല്ലം: സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഡെമോക്രാറ്റിക്ക് ഫോറം സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികൾക്ക് കൊള്ളക്കാരെപ്പോലെയാണ് ഫീസ് ഈടാക്കുന്നത്. ചികിത്സ നിരക്കുകൾ പ്രദശിപ്പിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടും പാലിക്കുന്നില്ല. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നൽകി. ഫോറം സംസ്ഥാന പ്രസിഡന്റ് കെ.പി.ജോർജ് മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫ.ഡി.എം.എ.സലീം അദ്ധ്യക്ഷനായി. തകിടി കൃഷ്ണൻ നായർ, എ.കെ.രവീന്ദ്രൻ നായർ, നിധീഷ് ജോർജ്, കണ്ടച്ചിറ യേശുദാസ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL