SignIn
Kerala Kaumudi Online
Sunday, 26 July 2026 1.58 AM IST

പോരുവഴി ബാങ്ക് ഭരണം 10 വർഷത്തിനു ശേഷം യു.ഡി.എഫ് തിരിച്ചുപിടിച്ചു

കുന്നത്തൂർ: പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം പോരുവഴി 1132-ാം നമ്പർ സർവീസ് സഹകരണ ബാങ്ക് ഭരണം എൽ.ഡി.എഫിൽ നിന്നും യു.ഡി.എഫ് തിരിച്ചുപിടിച്ചു. യു.ഡി.എഫ് പാനലിൽ മത്സരിച്ച 11 സ്ഥാനാർത്ഥികളും മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. വിജയത്തെ തുടർന്ന് യു.ഡി.എഫ് പ്രവർത്തകർ ബാങ്ക് പരിസരത്തുനിന്ന് ചക്കുവള്ളി ടൗണിലേക്ക് ആഹ്ലാദപ്രകടനം നടത്തി. തുടർന്ന് നടന്ന അനുമോദന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കാഞ്ഞിരംവിള അജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ചക്കുവള്ളി നസീർ അദ്ധ്യക്ഷത വഹിച്ചു.

സുബൈർ പുത്തൻപുരയെ ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുത്തു. കെ.ഡാനിയേൽ , നിസാർ കാഞ്ഞിരക്കാട്ട്, രാധാകൃഷ്ണപിള്ള, ഹുസൈൻ പോരുവഴി, അജീന അർത്തിയിൽ, മഞ്ജുഷ, പി.ആർ.സതീശൻ , വരിക്കോലിൽ ബഷീർ, ബി.ദിലീപ് കുമാർ , റഹിയാനത്ത് എന്നിവരാണ് മറ്റ് ഭരണസമിതി അംഗങ്ങൾ.

യോഗത്തിൽ നേതാക്കളായ പി.കെ. രവി, പി.എസ്. അനുതജ്, വി. വേണുഗോപാലകുറുപ്പ്, പി. നളിനാക്ഷൻ, പ്രസന്നൻ വില്ലാടൻ, ആലുക്ക ശൂരനാട്, ഡോ. എം.എ. സലിം, നാസർ കിണറുവിള, അർത്തിയിൽ അൻസാരി, മുഹമ്മദ് ഖുറൈശി, പോരുവഴി ജലീൽ, എം. ചന്ദ്രശേഖരപിള്ള, പേറയിൽ നാസർ, അബ്ദുൽ ഖലീൽ, കോശി പാറത്തുണ്ടിൽ, അബ്ദുൽ സമദ്, അർത്തിയിൽ സമീർ, ബദർ ചിറയിൽ, മുഹമ്മദ് കുഞ്ഞ് പുളിവേലിൽ, ജലീൽ പള്ളിയാടി, സജി വട്ടവിള, ഷംല ഷിഹാബ്, പ്രിയ സത്യൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL