അഞ്ചാലുംമൂട്: വിദ്യാർത്ഥികൾ ഉണർവോടെയും ജാഗ്രതയോടെയും ജീവിക്കേണ്ട കാലഘട്ടമാണിതെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. അഞ്ചാലുംമൂട് പ്രതിഭ കോളേജിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ബഹുമാനം കലർന്ന ഭയമാണ് വിദ്യാർത്ഥികൾക്ക് ആവശ്യമെന്നും വെറുതെ ഒന്നിനെയും ഭയക്കരുതെന്നും മന്ത്രി പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ബി.എസ്. ബിനുപ്രകാശ് അദ്ധ്യക്ഷനായി. കോർപ്പറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. എം.എസ്.ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി സന്തോഷ് കുമാർ, അഞ്ചാലുമൂട് വെസ്റ്റ് കൗൺസിലർ റീജ സുഗുണൻ, ജ്യോതിലക്ഷ്മി, സ്റ്റാഫ് പ്രതിനിധി എം.എസ്. അശ്വിൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |