SignIn
Kerala Kaumudi Online
Friday, 09 October 2026 2.40 PM IST

മുടിക്ക് കുത്തിപ്പിടിച്ച് തല ഭിത്തിയിലിടിച്ചു: കരുനാഗപ്പള്ളി സ്കൂൾ വിദ്യാർത്ഥിനിക്ക് സഹപാഠികളുടെ ക്രൂരമർദനം

students-
പ്രതീകാത്മക ചിത്രം

കൊല്ലം: കരുനാഗപ്പള്ളിയിലെ സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിനിയെ സഹപാഠികൾ ക്രൂരമായി മർദിച്ചതായി പരാതി. ഗവ.ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയാണ് ക്രൂരമർദനത്തിന് ഇരയായത്. മർദനത്തിൽ കണ്ണിന് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസമാണ് സംഭവം. ക്ലാസ് മുറിയിൽ നിന്ന് സ്കൂളിലെ ആളൊഴിഞ്ഞ മറ്റൊരു മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി അഞ്ച് വിദ്യാർത്ഥിനികളടങ്ങുന്ന സംഘം മർദിക്കുകയും തല ഭിത്തിയിലിടിക്കുകയും ചെയ്തെന്നാണ് പരാതി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം സ്കൂൾ അധികൃതരിൽ ചിലർ ഒത്തുത്തീർപ്പിന് ശ്രമിക്കുകയായിരുന്നെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.

എന്നാൽ കൂട്ടുകാരായ കുട്ടികൾ തമ്മിലുണ്ടായ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് നടപടി സ്വീകരിച്ചുവെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. കുറ്റക്കാരായ വിദ്യാർത്ഥിനികൾക്ക് ചൈൽഡ് വെൽഫയർ കമ്മിറ്റി വഴി കൗൺസലിംഗ് നടത്തുകയാണെന്നും അധികൃതർ വ്യക്തമാക്കി.

English Summary

A 10th-grade student at a Government Girls High School in Karunagappally was severely assaulted by five classmates, suffering a serious eye injury. The victim is currently hospitalized. Parents allege some school authorities attempted to cover up the incident. School officials confirmed taking action, stating the accused students are undergoing counselling through the Child Welfare Committee.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARUNAGAPPALLY, STUDENTS ATTACKED BY CLASSMATES, STUDENTS CLASH, KOLLAM NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY