കാർഡിയോളജി ഒ.പി രണ്ടുദിവസം: ജില്ലാ ആശുപത്രിയുടെ ഹൃദയമിടിപ്പ് കൂടി
ഹൃദ്രോഗികൾക്ക് പ്രതീക്ഷയുടെ പിടിവള്ളിയാകേണ്ട കൊല്ലം എ.എ റഹിം മെമ്മോറിയൽ ജില്ലാ ആശുപത്രിയിൽ കാർഡിയോളജി ചികിത്സയ്ക്കായി നീണ്ട കാത്തിരിപ്പ്.
ഹൃദ്രോഗികൾക്ക് പ്രതീക്ഷയുടെ പിടിവള്ളിയാകേണ്ട കൊല്ലം എ.എ റഹിം മെമ്മോറിയൽ ജില്ലാ ആശുപത്രിയിൽ കാർഡിയോളജി ചികിത്സയ്ക്കായി നീണ്ട കാത്തിരിപ്പ്.
കൊല്ലം: ഓണത്തിരക്കിനിടെ പോളയത്തോട് റെയിൽവേ ലെവൽ ക്രോസ്, മേൽപ്പാലം നിർമ്മാണത്തിനായി അടച്ചത് ഇരട്ടി ദുരിതമായി. തൊട്ടടുത്ത സ്ഥലത്തെത്താൻ പോലും ചുറ്റിക്കറങ്ങേണ്ട അവസ്ഥ.
കൊല്ലം: മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായാൽ ഏഴുവർഷം കഴിഞ്ഞേ കുടുംബത്തിന് നഷ്ടപരിഹാരം നൽകൂവെന്നതടക്കം കേൾക്കുമ്പോൾ വിഷമം തോന്നുന്ന വ്യവസ്ഥകൾ വൈകാതെ മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ ഗൗതംകൃഷ്ണന്റെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടിശ്ശിക തീർക്കാൻ 1,70,06,800 രൂപ
നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയ്ക്കുവേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ അടിയന്തര ഇടപെടലിനെ തുടർന്ന് കൊച്ചിയിൽ നിന്നുള്ള നേവിയുടെ കപ്പൽ ഇന്നലെ കൊല്ലത്തെത്തി. നേവിയുടെ മുങ്ങൽ വിദഗ്ദ്ധരും ദൗത്യത്തിലുണ്ട്.
പഠനോപകരണങ്ങൾ വിതരണം
ജംഗ്ഷനിലെ സമരപ്പന്തലിലായിരുന്നു പ്രതിഷേധം
വീട്ടുമുറ്റത്ത് കാൽപ്പെരുമാറ്റം കേട്ടാലും ഫോൺ ശബ്ദിച്ചാലും നെൽസണിന്റെയും ബിന്ദുവിന്റെയും മനസിൽ ആദ്യമെത്തുക മകനെക്കുറിച്ചുള്ള ഓർമ്മകളാണ്.
അഞ്ചാലുംമൂട്: അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ വളപ്പിൽ പൊലീസുകാർക്കും സ്റ്റേഷനിലെത്തുന്നവർക്കും പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്കും ഭീഷണിയായിരുന്ന ഞാവൽമരത്തിന്റെ ശിഖരം കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ കാറ്റിൽ ഒടിഞ്ഞു വീണ് പൊലീസ് ഉദ്യോഗസ്ഥയുടെ കാറിന്റെ മുകൾ ഭാഗം തകർന്നു. പരാതിയുമായെത്തിയ ആളിന്റെ ബൈക്കിനും നാശനഷ്ടമുണ്ടായി.
അഞ്ചാലുംമൂട്: പെരുമൺ റെയിൽവേ ഗേറ്റിലെ ഗതാഗതം സ്തംഭിക്കുന്ന സാഹചര്യത്തിന് ശാശ്വത പരിഹാരമായി ബദൽ റോഡ് വേണമെന്ന നാടിന്റെ ആവശ്യത്തിന് പരിഹാരമില്ല. കൊല്ലം-കായംകുളം റെയിൽപ്പാതയിലെ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടുന്നത് യാത്രക്കാരെയും നാട്ടുകാരെയും ദുരിതത്തിലാക്കുകയാണ്.
പരീക്ഷിക്കണം ജിയോ ട്യൂബ്
കൂട്ടായ്മ ഉദ്ഘാടനം
അർദ്ധരാത്രിയിലായിരുന്നു സംഭവം.
ബലിതർപ്പണ ചടങ്ങ് 12ന്
കൊല്ലം: കടവൂർ മതിലിൽ വിജിലൻസ് എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജി കോടതി വളപ്പിൽ നിന്ന് ദേശീയപാത 183ലേക്ക് (കൊല്ലം-തേനി) പ്രവേശിക്കുന്ന ഭാഗത്ത് അശ്രദ്ധ മൂലമുണ്ടാവുന്ന അപകടങ്ങൾ തുടർക്കഥയായി.
കനത്ത മഴയിൽ വീട് ഭാഗികമായി തകർന്നുവീണെങ്കിലും വീട്ടിലുണ്ടായിരുന്ന അമ്മയും മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു.
നഗരത്തിലെ വ്യാപാര സമുച്ചയത്തിലുള്ള ചെരുപ്പുകടയിൽ തീപിടിത്തമുണ്ടായത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച വൈകിട്ട് 3.30ഓടെ ചിന്നക്കട ആണ്ടാമുക്കത്തെ മന്നാന്നിയ കോംപ്ലക്സിലെ ചെരുപ്പുകടയിലാണ് തീപ്പിടിത്തമുണ്ടായത്.
അഞ്ചാലുംമൂട്: കാഞ്ഞിരംകുഴി ജംഗ്ഷനിൽ മാസങ്ങളായി കാടുമൂടി കിടന്നിരുന്ന പൊലീസ് ബാരിക്കേഡുകൾ നീക്കി. കഴിഞ്ഞ ദിവസം 'കേരളകൗമുദി' നൽകിയ വാർത്തയെത്തുടർന്നാണ് നടപടി.
കൊല്ലം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അർഹമായ ഫണ്ട് നൽകാതെ പ്രവർത്തനം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് യു.ഡി.എഫ് സർക്കാരെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.എൻ.ബാലഗോപാൽ ആരോപിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കൊല്ലം കോർപ്പറേഷൻ കമ്മിറ്റി സംഘടിപ്പിച്ച മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനാഥമായി കിടക്കുന്നത് പത്ത് ഏക്കർ
കൊല്ലം: കടൽക്ഷോഭം രൂക്ഷമായതോടെ കൊല്ലം ബീച്ചിൽ തിരകൾ കര കവരുന്നു. 2007ൽ ഏകദേശം ഒന്നര കിലോമീറ്റർ വരെ വീതിയുണ്ടായിരുന്ന ബീച്ചിൽ ഇന്ന് പല ഭാഗങ്ങളിലും അവശേഷിക്കുന്നത് 50 മീറ്ററോളം മാത്രം. അതിൽ 10 മീറ്ററോളം ഭാഗം അപകടസാദ്ധ്യതയെ തുടർന്ന് വടംകെട്ടി നിയന്ത്രിച്ചിരിക്കുകയാണ്.
അഞ്ചാലുംമൂട്: പെരുമണിൽ നിന്ന് പേഴുംതുരുത്തിലേക്ക് പോയ ജങ്കാർ തകരാറിനെ തുടർന്ന് കായലിൽ നിന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയ്ക്ക് 12.45നുള്ള സർവീസിനിടെയായിരുന്നു സംഭവം.
അറ്റകുറ്റപ്പണികൾ നടത്തണമെന്നുമാണ് ആവശ്യം.
ജിനോക്കി എഡ്വേർഡ് ഉദ്ഘാടനം ചെയ്തു.
അഞ്ചാലുംമൂട്: കാഞ്ഞിരംകുഴി ജംഗ്ഷനിൽ നിന്ന് പനയം ഭാഗത്തേക്കുള്ള റോഡരികിൽ മാസങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന പൊലീസ് ബാരിക്കേഡുകൾ കാടുപിടിച്ച് ഇഴജന്തുക്കളുടെ താവളമായിട്ടും പൊലീസ് അധികൃതർ അനങ്ങുന്നില്ല.
കൊല്ലം: ചെറിയ മഴയിൽപ്പോലും എസ്.പി ഓഫീസ് മേൽപ്പാലത്തിന് സമീപത്തെ വി-പാർക്കിന് മുന്നിലുള്ള റോഡരിക് ചെളിക്കുളമാകുന്നത് സന്ദർശകരെ വലയ്ക്കുന്നു. ദിവസേന നൂറുകണക്കിന് ആളുകളും അവധി ദിവസങ്ങളിൽ ആയിരത്തിലധികം പേരും എത്തുന്ന പാർക്കിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന റോഡരികിലാണ് ചെളിയും വെള്ളക്കെട്ടും രൂപപ്പെടുന്നത്. ഇതോടെ വാഹനങ്ങളിൽ നിന്ന് ഇറങ്ങാനും കയറാനും ഏറെ ബുദ്ധിമുട്ടുകയാണ്.
അഞ്ചാലുംമൂട്: വിദ്യാർത്ഥികൾ ഉണർവോടെയും ജാഗ്രതയോടെയും ജീവിക്കേണ്ട കാലഘട്ടമാണിതെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
കൊട്ടിയം: ദേശീയപാതയിൽ കൊട്ടിയം ഭാഗത്ത് സ്ഥാപിക്കുന്ന ദിശ സൂചനാ ബോർഡിൽ കൊട്ടിയം ടൗണിന്റെ പേരില്ലാത്തതിൽ പ്രതിഷേധം.
ദിവസങ്ങൾക്കകം സംസ്ഥാന കായികമേളകൾ അടക്കം നടക്കേണ്ട കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം പരിപാലനമില്ലാതെ കാടുപിടിച്ച് കിടക്കുന്നു.
അഞ്ചാലുംമൂട്: എൻജിനീയറിംഗ് വിദ്യാഭ്യാസ രംഗത്ത് നൂതന കോഴ്‌സുകൾ ആരംഭിക്കാൻ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങൾക്ക് പിന്തുണ നൽകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. പെരുമൺ എൻജിനീയറിംഗ് കോളേജിന്റെ വികസനസമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
മൺറോത്തുരുത്ത് പഞ്ചായത്ത് പേഴുംതുരുത്ത് ഇടച്ചാൽ പാലത്തിന് സമീപം കായൽത്തീരത്ത് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ പൊലീസ് സ്കൂബ ടീമിന്റെ സഹായത്തോടെ പരിശോധന നടത്തി.
സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ വിദ്യാർത്ഥികൾ അണിനിരക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
ജില്ലയിൽ എലിപ്പനി ബാധിച്ചുള്ള മരണങ്ങൾ വർദ്ധിച്ചിട്ടും രോഗം തിരിച്ചറിയാൻ അഞ്ചുദിവസം വരെ കാത്തിരിക്കേണ്ടി വരുന്നത് ആശങ്കക്കിടയാക്കുന്നു.
കൊട്ടിയം പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് റൈസിംഗ് കൊട്ടിയം നിവേദനം നൽകി. ജീവനക്കാരുടെ ഒഴിവുകൾ നികത്തുക,
അദ്ധ്യാപകനും ഗവേഷകനും സാഹിത്യകാരനുമായ പ്രൊഫ. ജി.കെ.ശശിധരൻ കേരളത്തിന്റെ അഭിമാനമാണെന്നും അദ്ദേഹത്തിന്റെ അറിവും ഗവേഷണ സംഭാവനകളും പുതുതലമുറയ്ക്ക് പ്രചോദനമാണെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
ഓണവും ചിങ്ങമാസത്തിലെ കല്യാണ സീസണും അടുത്തതോടെ തോരൻ പച്ചക്കറികൾക്ക് വില ഉയരുന്നു. ഇതിനൊപ്പം അരി, ഉഴുന്ന്, മുളക്, വെളിച്ചെണ്ണ വിലയും വർദ്ധിച്ചതോടെ
കൊല്ലം-കായംകുളം റെയിൽപ്പാതയിൽ പ്രതിദിനം മുന്നൂറോളം പേർ ആശ്രയിക്കുന്ന പെരിനാട് റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം യാത്രക്കാരെ വലയ്ക്കുന്നു.
കേസുകളിൽപ്പെട്ട് സ്റ്റേഷൻ പരിസരങ്ങളിൽ തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങളുടെ ഉടമകളെ തേടി പൊലീസ്.
അഞ്ചാലുംമൂട്: അഞ്ചാലുംമൂട് ജംഗ്ഷനിലെ അനധികൃത പാർക്കിംഗും നടപ്പാത കൈയേറിയുള്ള കച്ചവടവും ഗതാഗതക്കുരുക്ക് പതിവാക്കുന്നു. പെരുമൺ, അഷ്ടമുടി, പനയം, പ്രാക്കുളം ഭാഗങ്ങളിലേക്കുള്ള പ്രധാന റോഡിലാണ് ദിവസവും മണിക്കൂറുകളോളം വാഹനങ്ങളും യാത്രക്കാരും കുരുക്കിൽപ്പെടുന്നത്.
അഞ്ചാലുംമൂട്: തൃക്കരുവ പഞ്ചായത്തിൽ മഞ്ഞപ്പിത്ത രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പും പഞ്ചായത്തും അടിയന്തരമായി പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് സി.പി.എം തൃക്കരുവ ലോക്കൽ കമ്മിറ് ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിൽ നേരിയ സംഘർഷം.
അരിപ്പയിലെ ഭൂസമരക്കാർക്ക് മുൻ സർക്കാർ വിതരണം ചെയ്ത പട്ടയഭൂമിയുടെ രേഖകൾ റവന്യു വകുപ്പിനോട് വനംവകുപ്പ് ആവശ്യപ്പെട്ട് രണ്ടുമാസം പിന്നിട്ടിട്ടും മറുപടിയില്ല.
കാലപ്പഴക്കത്താൽ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുള്ള തൃക്കടവൂർ സോണൽ ഓഫീസ് ഉടൻ മാറ്റും.
കെ.എസ്.ആർ.ടി.സിക്ക് കോടികൾ നേടിക്കൊടുത്ത കൊറിയർ ആൻഡ് ലോജിസ്റ്റിക് സർവീസ് ജില്ലയിൽ നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തി.
സാധാരണക്കാരന്റെ അടുക്കള ബഡ്‌ജറ്റ് താളംതെറ്റിച്ച് മുട്ടവിലയും കുതിക്കുന്നു.
അഞ്ചാലുംമൂട്: തൃക്കരുവ ഗ്രാമപഞ്ചായത്തിലെ കൊന്നമുക്ക്-മേനാക്കിൽ റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരമെന്നോണം ആരംഭിച്ച പണി നാട്ടുകാർക്ക് മൊത്തത്തിൽ 'പണി'യായ അവസ്ഥ!
'പുനർജ്വാല' പദ്ധതി
2,500 കിലോ സംഭരണശേഷി
ജയിൽ നിറച്ച് ഓപ്പറേഷൻ തൂഫാൻ
കടവൂർ ബൈപ്പാസിലും പരിസര പ്രദേശങ്ങളിലും ഗതാഗതക്കുരുക്കിൽ പരിഹാരമില്ലാതെ ജനം വലയുന്നു.