
കൊല്ലം: ചടയമംഗലം ഹരിശ്രീ ആശുപത്രിയുടെയും ജടായു ലയൺസ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ പുനലൂർ ശങ്കേഴ്സ് കണ്ണാശുപത്രിയുടെ സഹകരണത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ആഗസ്റ്റ് 2ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ ചടയമംഗലം ഹരിശ്രീ ഹോസ്പിറ്റലിൽ നടക്കും. തിമിര ശസ്ത്രക്രിയ, ഡയബറ്റിക് റെറ്റിനോപ്പതി നിർണയം, ഇ.എൻ.ടി, ജനറൽ മെഡിസിൻ, ഓങ്കോളജി, സൈക്കാട്രി സേവനങ്ങൾ ലഭ്യമാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുദേവൻ ഉദ്ഘാടനം ചെയ്യും. ജടായു ലയൺസ് ക്ലബ് പ്രസിഡന്റ് പി.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനാകും. ഡോ.സജീവ് സ്വാഗതവും ജി.രാജീവ് നന്ദിയും പറയും. വാർഡ് മെമ്പർ നിഷ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |