
കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം പട. വടക്ക് 427-ം നമ്പർ ശാഖയിലെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്നു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ശാഖാ പരിധയിൽ നിന്ന് വിജയിച്ച ശാഖാ അംഗങ്ങളുടെ മക്കളെയാണ് ആദരിക്കുന്നത്. ആഗസ്റ്റ് 2ന് രാവിലെ 9ന് ശാഖാ ഓഫീസിൽ കൂടുന്ന യോഗത്തിൽ എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ ഉപഹാരങ്ങൾ നൽകി കുട്ടികളെ ആദരിക്കും. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ മുഖ്യ പ്രഭാഷണം നടത്തും. ശാഖാ പ്രസിഡന്റ് എൻ.ചന്ദ്രശേഖരൻ അദ്ധ്യക്ഷനാകും. സെക്രട്ടറി ഡി.സുരേഷ് സ്വാഗതം പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |