
കൊല്ലം: ചന്ദനത്തോപ്പ് ഐ.ടി.ഐയിൽ ജൂനിയർ ഗസ്റ്റ് ഇൻസ്ട്രക്ടറെ (മെക്കാനിക് ഓട്ടോ ബോഡി പെയിന്റിംഗ്) ജനറൽ, ഈഴവ/ബില്ല/തിയ്യാ വിഭാഗങ്ങളിൽ നിന്ന് നിയമിക്കുന്നു. യോഗ്യത: ഓട്ടോമൊബൈൽ എൻജിനിയറിംഗ് ഡിഗ്രി /ഓട്ടോമൊബൈൽ സ്പെഷ്യലൈസേഷനോട് കൂടിയുള്ള മെക്കാനിക്കൽ എൻജിനിയറിംഗ് ഡിഗ്രി/ ബിവോക് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഓട്ടോ മൊബൈൽ/ ഓട്ടോ മൊബൈൽ സ്പെഷ്യലൈസേഷനോട് കൂടിയുള്ള മെക്കാനിക്കൽ എൻജിനിയറിംഗ് മൂന്ന് വർഷ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ മെക്കാനിക്ക് ഓട്ടോ ബോഡി പെയിന്റിംഗ് ട്രേഡിൽ എൻ.ടി.സി/ എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. അഭിമുഖം ആഗസ്റ്റ് 4ന് രാവിലെ 11ന്. ഫോൺ: 0474 2712781.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |