കൊല്ലം: ട്രോളിംഗ് നിരോധനം 52 ദിവസത്തിനു ശേഷം ഇന്നലെ അർദ്ധരാത്രി അവസാനിച്ചതോടെ കടലിലേക്ക് കുതിച്ച് ബോട്ടുകൾ. നീണ്ടകര പാലത്തിന് കുറുകെ കെട്ടിയിരുന്ന ചങ്ങല അർദ്ധരാത്രി 12ന് ഫിഷറീസ് ഉദ്യോഗസ്ഥർ അഴിച്ചതോടെ കായൽക്കരയിൽ നങ്കൂരമിട്ടിരുന്ന ബോട്ടുകൾ കടലിലേക്കിറങ്ങി. ബോട്ടുകളിൽ വലിയൊരു വിഭാഗവും നേരത്തെ തന്നെ ഇന്ധനം നിറച്ചിരുന്നു. ചെറിയ ബോട്ടുകൾ ഇന്ന് പുലർച്ചെ മുതൽ മടങ്ങിയെത്തും. ആഴക്കലിലേക്ക് പോകുന്ന വലിയ ബോട്ടുകൾ ഒരാഴ്ച കഴിഞ്ഞേ തിരിച്ചെത്തുകയുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |