കൊല്ലം: കല്ലുംതാഴം റെയിൽവേ മേൽപ്പാലം ഗതാഗതത്തിന് തുറന്നശേഷം മാത്രമേ റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി അടയ്ക്കാവൂ എന്ന് ആവശ്യപ്പെട്ട് കൊല്ലം കോർപ്പറേഷൻ കൗൺസിലർ ടി.ജി.ഗിരീഷ് ദക്ഷിണ റെയിൽവേ അധികൃതർക്ക് നിവേദനം നൽകി. 6മുതൽ 20വരെ ഗേറ്റ് അടച്ചിടാനുള്ള തീരുമാനം മാറ്റിവയ്ക്കണമെന്നും മേൽപ്പാല നിർമ്മാണത്തെ തുടർന്ന് നിലവിൽ ഗതാഗത നിയന്ത്രണം തുടരുന്ന സാഹചര്യത്തിൽ റെയിൽവേ ഗേറ്റ് അടച്ചാൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. മേൽപ്പാലം ഗതാഗതത്തിന് തുറന്നശേഷം അറ്റകുറ്റപ്പണികൾ നടത്തണമെന്നുമാണ് ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |