SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.50 AM IST

ചെരുപ്പുകടയിൽ തീപിടിത്തം

കൊല്ലം: നഗരത്തിലെ വ്യാപാര സമുച്ചയത്തിലുള്ള ചെരുപ്പുകടയിൽ തീപിടിത്തമുണ്ടായത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച വൈകിട്ട് 3.30ഓടെ ചിന്നക്കട ആണ്ടാമുക്കത്തെ മന്നാന്നിയ കോംപ്ലക്സിലെ ചെരുപ്പുകടയിലാണ് തീപ്പിടിത്തമുണ്ടായത്. നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സമുച്ചയത്തിൽ തീപിടിത്തമുണ്ടായതോടെ വ്യാപാരികളും ഉപഭോക്താക്കളും ഏറെ നേരം ആശങ്കയിലായി.

സ്ഥാപനത്തിലെ ജനറേറ്ററിൽ നിന്നുണ്ടായ തീപ്പൊരി ചെരുപ്പുകളിലേക്ക് വീണതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചെരുപ്പ് വാങ്ങാനെത്തിയവരാണ് ആദ്യം തീ കണ്ടത്. തുടർന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ചാമക്കട, കടപ്പാക്കട അഗ്‌നിരക്ഷാ നിലയങ്ങളിൽ നിന്ന് മൂന്ന് യൂണിറ്റുകൾ സ്ഥലത്തെത്തി മുക്കാൽ മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ചു.

റബർ ചെരുപ്പുകൾ കത്തിയ കനത്ത പുക പരിസരത്തുണ്ടായിരുന്നവർക്ക് ശ്വാസതടസമുണ്ടാക്കി. ഏകദേശം 5ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി അഗ്‌നിരക്ഷാസേന അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL