
കൊല്ലം: പെൻഷൻ വിതരണം പൂർണമായും ബാങ്ക് അക്കൗണ്ടുകൾ വഴിയാക്കാൻ തീരുമാനിച്ച യു.ഡി.എഫ് സർക്കാരിന്റെ നടപടി ജനദ്രോഹപരമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ ആരോപിച്ചു. കേന്ദ്ര നിർദ്ദേശപ്രകാരമാണ് മാറ്റമെന്ന് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി പറയുന്നത് കളവാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്, വർഷങ്ങളായി കാര്യക്ഷമമായി നടന്നുവരുന്ന പെൻഷൻ വിതരണം അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 80 വയസിന് മുകളിൽ പ്രായമുള്ളവരെ ബാങ്കിൽ ക്യൂ നിറുത്തുന്നത് അനുകമ്പയില്ലാത്ത നടപടിയാണ്. ഉത്തരവ് യു.ഡി.എഫ് സർക്കാർ അടിയന്തരമായി പിൻവലിക്കണം. അല്ലാത്തപക്ഷം ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്.സുദേവൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |