SignIn
Kerala Kaumudi Online
Monday, 10 August 2026 3.36 AM IST

നടപടിയുമായി സി​റ്റി പൊ​ലീ​സ്

case
സി​റ്റി പൊ​ലീ​സ്

കൊല്ലം: ഓ​ണാ​ഘോ​ഷ നാ​ളു​ക​ളിൽ കൊ​ല്ലം ന​ഗ​ര​ത്തിൽ സു​ഗ​മ​മാ​യ ഗ​താ​ഗ​തം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി കൊ​ല്ലം റെ​യിൽ​വേ സ്റ്റേ​ഷ​നി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലുമുള്ള അ​ന​ധി​കൃ​ത പാർ​ക്കിംഗിനെതിരെ കർ​ശ​ന ന​ട​പ​ടി​യു​മാ​യി കൊ​ല്ലം സി​റ്റി പൊ​ലീ​സ്. വാ​ഹ​ന​ങ്ങൾ അ​ടു​ത്ത ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളിൽ മാ​റ്റണം. നിർ​ദേ​ശം പാ​ലി​ക്കാ​ത്ത വാ​ഹ​ന​ങ്ങൾ റി​ക്ക​വ​റി വാ​ഹ​നം ഉ​പ​യോ​ഗി​ച്ച് ട്രാ​ഫി​ക് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റും. ഇ​പ്ര​കാ​രം മാ​റ്റു​ന്ന വാ​ഹ​ന​ങ്ങൾ​ക്കെ​തി​രെ നി​യ​മ​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​കൾ സ്വീ​ക​രി​ക്കും. കൂടാതെ റി​ക്ക​വ​റി വാ​ഹ​ന​ത്തി​ന്റെ ഫീ​സാ​യ തു​ക​യും ട്ര​ഷ​റി​യിൽ അ​ട​യ്ക്കേണ്ടിവരുമെന്ന് കൊ​ല്ലം സി​റ്റി പൊ​ലീ​സ് ക​മ്മിഷ​ണർ എം.ഹേ​മ​ല​ത അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL