കൊല്ലം: സ്വാതന്ത്ര്യദിനം പ്രമാണിച്ച് കൊല്ലം ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 15ന് രാവിലെ 10ന് കൊല്ലം ഫാസ് അങ്കണത്തിൽ പ്രസിഡന്റ് പ്രതാപ്.ആർ.നായർ പതാക ഉയർത്തും. 19ന് വൈകിട്ട് 6.30ന് സോപാനം കലാകേന്ദ്രത്തിൽ കാളിദാസ കലാകേന്ദ്രത്തിന്റെ നാടകം 'ഇപ്പോൾ അല്ലെങ്കിൽ എപ്പോൾ' അരങ്ങേറും. 22ന് വൈകിട്ട് 5ന് ഫൈൻ ആർട്‌സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ ഫാസ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി കരോക്കെ സംഗീത പരിപാടി 'ഫാസ് സംഗീതനിറവ്' നടക്കും. നാടകത്തിന് പൊതുജനങ്ങൾക്കുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്ന് സെക്രട്ടറി പ്രദീപ് ആശ്രാമം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |