കരുനാഗപ്പള്ളി: മുഖ്യമന്ത്രി വി.ഡി.സതീശൻ അമൃതപുരിയിലെത്തി മാതാ അമൃതാന്ദമയി ദേവിയെ സന്ദർശിച്ചു. ഇന്നലെ കൊല്ലത്ത് നിന്ന് ഉച്ചയോടെ അമൃതപുരിയിലെത്തിയ മുഖ്യന്ത്രിയെ ആശ്രമ കവാടത്തിൽ വച്ച് മുതിർന്ന സന്യാസി ശ്രേഷ്ഠർ ചേർന്ന് സ്വീകരിച്ചു. തുടർന്നായിരുന്നു അമ്മയുമായുള്ള കൂടിക്കാഴ്ച. വിവിധ ആത്മീയ വിഷയങ്ങളെ കുറിച്ച് മുഖ്യമന്ത്രി അമ്മയുമായി സംസാരിച്ചു. ഒരു മണിക്കൂറിലേറെ സമയം ആശ്രമത്തിൽ തങ്ങിയ മുഖ്യമന്ത്രി ആശ്രമത്തിലെ കളരിയിൽ ക്ഷേത്രദർശനം നടത്തിയ ശേഷം ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |