കരുനാഗപ്പള്ളി: പൊതു വിദ്യാലയങ്ങൾക്ക് മാതൃകയായി വനിത ശിശുക്ഷേമ വകുപ്പ് ആവിഷ്കരിച്ച 'കുട്ടിക്കുപ്പായം' പദ്ധതി ഏറ്റെടുത്ത് ജോൺ എഫ്. കെന്നഡി മെമ്മോറിയൽ സ്കൂളിലെ വിദ്യാർത്ഥികൾ. ജില്ലയിലെ വിവിധ കെയർ ഹോമുകളിലെ 540 കുട്ടികൾക്കായി വസ്ത്രങ്ങൾ സമാഹരിക്കുന്ന പദ്ധതിയിലേക്കാണ് സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും ചേർന്ന് പുതുവസ്ത്രങ്ങൾ നൽകിയത്. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ കുട്ടികൾ സമാഹരിച്ച വസ്ത്രങ്ങൾ മാനേജർ ഡോ. മായാ ശ്രീകുമാർ, ഹെഡ്മിസ്ട്രസ് മീര സിറിൽ, പി.ടി.എ പ്രസിഡന്റ് താഹിർ മുഹമ്മദ് എന്നിവർക്ക് കൈമാറിയിരുന്നു. തുടർന്ന് തിങ്കളാഴ്ച അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കൊല്ലം കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർ ആനി ജൂല തോമസിന് വസ്ത്രങ്ങൾ ഔദ്യോഗികമായി കൈമാറി.
സ്കൂളിലെ വിവിധ ജനകീയ യൂണിറ്റുകളായ എൻ.സി.സി, എസ്.പി.സി, ജെ.ആർ.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ്, ഹയർ സെക്കൻഡറി - വി.എച്ച്.എസ്.ഇ. എൻ.എസ്.എസ് എന്നിവയിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്നാണ് വസ്ത്രങ്ങൾ ശേഖരിച്ചത്.
ചടങ്ങിൽ അഡ്മിനിസ്ട്രേറ്റർ സിറിൽ എസ്. മാത്യു, ഗംഗാറാം കണ്ണമ്പള്ളിൽ, അദ്ധ്യാപകരായ സുധീർ ഗുരുകുലം, സിനോ പി. ബാബു, സജിത് പുളിമൂട്ടിൽ, ഗോകുൽ ജയചന്ദ്രൻ, ഷിഹാസ് തേവലക്കര, ശ്രീരാഗ് പതാരം, ഹാഫിസ്, ശ്യാംകുമാർ, അൻസർ, സഹിൽ, കുര്യൻ, കലേഷ്, ഷീജ, ആശ, പ്രീത, ബിന്ദു, ശ്രീജ, കവിത, ലക്ഷ്മി, അനിത തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |