SignIn
Kerala Kaumudi Online
Friday, 21 August 2026 1.04 AM IST

അത്തായി നാരായണ പൊതുവാൾ അനുസ്മരണം

con-s
പയ്യന്നൂർ അത്തായി നാരായണ പൊതുവാൾ അനുസ്മരണം രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ: ഫാസിസ്റ്റ് ദേശ വിരുദ്ധ ശക്തികൾക്കെതിരെ, സ്വാതന്ത്ര്യ സമര കാലഘട്ടത്തെ അനുസ്മരിപ്പിച്ച്, യുവജന വിദ്യാർത്ഥി - കർഷക - ബഹുജന മുന്നേറ്റങ്ങൾ ഉയർന്നുവരുന്നത് ഭരണകർത്താക്കൾക്കുള്ള മുന്നറിയിപ്പാണെന്ന് കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ് (എസ്) നേതാവുമായിരുന്ന പയ്യന്നൂർ അത്തായി നാരായണ പൊതുവാൾ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് പി. ജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ ജയപ്രകാശ് അനുസ്മരണ പ്രഭാഷണം നടത്തി. പി.വി ഗോവിന്ദൻ, കെ.വി ദേവദാസ്, കെ.പി ദിലീപ്, കെ.വി ഗിരീഷ്, ടി. രാജൻ, എം. സുബ്രഹ്മണ്യൻ, അഷ്റഫ് പിലാത്തറ, കെ. രാഘവൻ, കെ. ഷീല, ഇ.വി. സത്യനാഥൻ, ജോസ് തോമസ്, വിമൽ കുമാർ, പാവൂർ ശ്രീകണ്ഠൻ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, ANUSMARANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL