SignIn
Kerala Kaumudi Online
Saturday, 22 August 2026 2.40 AM IST

അമൃതപുരിയിൽ അന്താരാഷ്ട്ര സയൻസ് കോൺഫറൻസിന് സമാപനം

photo
അമൃതപുരിയിൽ ഭാരതീയ ജ്ഞാനപരമ്പരയെ ആസ്പദമാക്കി സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടനം ഡോ. രഘുറാം ഭട്ട് നിർവ്വഹിക്കുന്നു

കരുനാഗപ്പള്ളി: അമൃത ഐ.കെ.എസ്. സെന്റർ ഓഫ് എക്സലൻസിന്റെ ആഭിമുഖ്യത്തിൽ ‘ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഇന്ത്യൻ നോളജ് ഫ്രെയിംവർക്സ്; ആയുർവേദം, വ്യാകരണം, ദർശനം’ എന്ന പേരിൽ സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര സമ്മേളനം അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ സമാപിച്ചു. ഭാരത സർക്കാറിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഐ.കെ.എസ്. ഡിവിഷന്റെ പിന്തുണയോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്.

ഐ.ഐ.ടി. ബോംബെയിലെ പ്രൊഫ. കെ. രാമസുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഐ.കെ.എസ്. ഡിവിഷൻ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. രഘുരാം ഭട്ട് അദ്ധ്യക്ഷത വഹിച്ചു. അമൃത ഐ.കെ.എസ് സെന്റർ ഒഫ് എക്സലൻസ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ.പി.രാം മനോഹർ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ബ്രഹ്മചാരി അച്യുതാമൃത ചൈതന്യ, ബ്രഹ്മചാരി വിശ്വനാഥാമൃത ചൈതന്യ എന്നിവർ പങ്കെടുത്തു.

മൂന്നാം ദിവസം നടന്ന സമാപന സമ്മേളനത്തിൽ ഡെക്കാൻ കോളേജ് സംസ്കൃത ആൻഡ് ലെക്സിക്കോഗ്രഫി വിഭാഗം മേധാവിയും ഐ.കെ.എസ് - ഇ.ഡി.എസ്. സെന്റർ ഡയറക്ടറുമായ പ്രൊഫ. പ്രസാദ് ജോഷി, ഡോ. യു. കൃഷ്ണകുമാർ, ഡോ. എൻ.വി. രമേഷ് എന്നിവർ സംസാരിച്ചു. ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി നിരവധി അദ്ധ്യാപകരും ഗവേഷകരും വിദ്യാർത്ഥികളും പങ്കെടുത്തു. മൂന്നു ദിവസങ്ങളിലായി പ്ലീനറി പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, പ്രബന്ധാവതരണങ്ങൾ, പോസ്റ്റർ പ്രസന്റേഷനുകൾ എന്നിവ നടന്നു. മികച്ച പ്രബന്ധങ്ങൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL