SignIn
Kerala Kaumudi Online
Saturday, 22 August 2026 2.41 AM IST

'ഓണത്തിന് ഒരു ഒത്തുചേരൽ' സംഘടിപ്പിച്ചു

aneesh

തൊടുപുഴ: ജോയിന്റ് കൗൺസിൽ നേതൃത്വം നൽകുന്നനന്മ സാംസ്‌കാരിക വേദി ജില്ലാ കമ്മിറ്റിയുടെയുടെ ആഭിമുഖ്യത്തിൽ പൂവേപൊലി , പൂവേപൊലി 'ഓണത്തിന് ഒരു ഒത്തുചേരൽ' എന്ന പേരിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. തൊടുപുഴ വി.ആർ. ബീനാമോൾ എംപ്ലോയീസ് ഹാളിൽ നടന്ന ചടങ്ങ് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എ. അനീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗംസി. ജി. അജീഷ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗംവി.എം ഷൗക്കത്തലി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ആർ .ബിജുമോൻ ,ജില്ലാ ജോയിന്റ് സെക്രട്ടറി എ കെ സുഭാഷ് എം.എസ് ശ്രീകുമാർ ,വി ആർ ലോമി മോൾ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ ഗായകർ അവതരിപ്പിച്ച ഓണപ്പാട്ട്, വിവിധയിനം ഓണക്കളികളും, അത്തപ്പൂക്കളം ഓണസദ്യ എന്നിവ സംഘടിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL