
പത്തനംതിട്ട: ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററിൽ (ഹോമിയോ) അറ്റൻഡർ തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, തത്തുല്യം, ഹോമിയോ മെഡിസിൻ കൈകാര്യം, വിതരണം ചെയ്യുന്നതിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം, സർക്കാർ ഹോമിയോ ഡിസ്‌പെൻസറി, ആശുപത്രി അല്ലെങ്കിൽ എ ക്ലാസ് രജിസ്‌ട്രേഷനുള്ള ഡോക്ടറുടെ കീഴിൽ പ്രൈവറ്റ് ഡിസ്‌പെൻസറി, ആശുപത്രിയിൽ മരുന്ന് വിതരണ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. പ്രായപരിധി 18മുതൽ 41 വരെ (സർക്കാർ മാനദണ്ഡ പ്രകാരമുള്ള ഇളവുകൾ ബാധകം). 29ന് വൈകിട്ട് അഞ്ചിന് മുമ്പ് പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കണം. പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. ഫോൺ. 04734 246031.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |