
തിരുവനന്തപുരം: ഓണപ്പാട്ടും പാടി മന്ത്രി പി.സി. വിഷ്ണുനാഥ്. പുതിയ ഓണം തീം സോംഗ് വീഡിയോയിലാണ് മന്ത്രി പിന്നണി ഗായകനായത്. 'പൂവാലേ തുമ്പപ്പൂവാലേ..." എന്നു തുടങ്ങുന്നതാണ് ഗാനം.പോളിഗൺ ഐ മീഡിയ അണിയിച്ചൊരുക്കിയ ഓണപ്പാട്ട്
സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രകാശനം ചെയ്തു. ചടങ്ങിൽ ഗാനത്തിലെ ഏതാനും വരികൾ മന്ത്രി പി.സി.വിഷ്ണുനാഥ് ആലപിച്ചു.ബി.കെ.ഹരിനാരായണൻ രചിച്ച ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. 'ക്വീൻ', 'ജന ഗണ മന", 'പള്ളിച്ചട്ടമ്പി' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡിജോ ജോസ് ആന്റണിയാണ് സംഗീത വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.
രണ്ട് മിനിറ്റും 55 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോയിൽ കേരളത്തിന്റെ ഓണപ്പെരുമയും സാംസ്‌കാരിക പൈതൃകവും ദൃശ്യവത്കരിച്ചിട്ടുണ്ട്.ചടങ്ങിൽ എം.വിൻസെന്റ് എം.എൽ.എ,എം.എ.വാഹിദ്,പാലോട് രവി,പന്തളം സുധാകരൻ,ടൂറിസം വകുപ്പ് സെക്രട്ടറി കെ.ബിജു,ടൂറിസം ഡയറക്ടർ എം.അഞ്ജന,പോളിഗൺ ഐ മീഡിയ ഡയറക്ടർ ഡി.സജീവ്,സംവിധായകൻ ഡിജോ ജോസ് ആന്റണി,ജ്യോതിസ് സെൻട്രൽ സ്‌കൂൾ ചെയർമാൻ ജ്യോതിസ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |