
കൊല്ലം: പൊതുപ്രവർത്തകരും രാഷ്ട്രീയനേതാക്കളും വാക്കുകൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട സദാചാരമര്യാദകൾ ലംഘിക്കുന്നതിൽ ഗണേശ് കുമാർ വച്ചുപുലർത്തുന്ന ശൈലി പ്രതിഷേധാർഹമാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. എന്തും വിളിച്ചുപറയുന്നത് ശരിയായ രീതിയല്ല. പക്വതയോടെ കാര്യങ്ങളിൽ ഇടപെടുകയും പ്രതികരിക്കുകയും ചെയ്യുന്ന മിതഭാഷിയായ എൻ.എസ്.എസ് ജനറൽ സെക്രട്ടറിക്കെതിരെ ഗണേശ് കുമാർ നടത്തുന്ന പ്രതികരണങ്ങൾ പൊതുസമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതല്ല. വ്യക്തിവിരോധം തീർക്കാൻ എൻ.എസ്.എസിനെയും എൻ.എസ്.എസ് ജനറൽ സെക്രട്ടറിയെയും തേജോവധം ചെയ്യുന്നത് ശരിയാണോയെന്ന് ആത്മപരിശോധന നടത്തണം. എൻ.എസ്.എസ് എന്ന മഹത്തായ സംഘടനയെ ആക്ഷേപിക്കാനും അധിക്ഷേപിക്കാനും സ്വീകരിക്കുന്ന വിലകുറഞ്ഞ നിലപാടുകൾ തിരുത്തേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |