SignIn
Kerala Kaumudi Online
Tuesday, 25 August 2026 12.51 AM IST

കുതിച്ച് ഇ-വാഹനങ്ങൾ: ചാർജിംഗ് സ്പീഡാക്കാൻ കെ.എസ്.ഇ.ബി

കൊല്ലത്ത്

33 കേന്ദ്രങ്ങൾ

കൊല്ലം: ഇ-വാഹനങ്ങൾ നിരത്തിൽ നിറയുമ്പോൾ ചാർജിംഗ് ശൃംഖല വിപുലമാക്കാൻ കെ.എസ്.ഇ.ബി. പ്രധാനമന്ത്രി ഇ-ഡ്രൈവ് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 33 കേന്ദ്രങ്ങളിൽ പബ്ലിക് ഇ-വാഹന ചാർജിംഗ് സ്റ്റേഷനുകൾ ഒരുക്കുന്നതിനാണ് പദ്ധതി. ഒന്നാം ഘട്ടത്തിൽ നിലവിലുള്ള അഞ്ച് കേന്ദ്രങ്ങൾ ശേഷി കൂട്ടുന്നതിന് ഉൾപ്പടെ 12കേന്ദ്രങ്ങൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്.

ആകെ 19കേന്ദ്രങ്ങൾക്കാണ് ഒന്നാം ഘട്ടത്തിൽ അനുമതി ലഭിച്ചത്. ശേഷിക്കുന്ന 7എണ്ണത്തിന് സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. രണ്ടാം ഘട്ടത്തിൽ 14 കേന്ദ്രങ്ങൾക്ക് കൂടി അനുമതി തേടിയിട്ടുണ്ട്. ഇവയ്ക്ക് കൂടി അനുമതി ലഭിക്കുന്നതോടെ ജില്ലയിൽ പ്രധാനമന്ത്രി ഇ-ഡ്രൈവ് പദ്ധതിയുടെ ഭാഗമായി 33കേന്ദ്രങ്ങളാകും.

ഭൂരിഭാഗവും സ്വകാര്യ മൂലധനവും ഭൂമിയും കൂടി പ്രയോജനപ്പെടുത്തിയാകും നിർമ്മിക്കുക. ദേശീയപാതയിൽ ഉൾപ്പടെ ചാർജിംഗ് ശൃംഖല വേഗത്തിൽ വ്യാപിപ്പിക്കാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്. കേരളത്തിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത 8.7ലക്ഷം വാഹനങ്ങളിൽ 1.06 ലക്ഷവും ഇലക്ട്രിക് വാഹനങ്ങളാണ്.

ആകെ വാഹന രജിസ്ട്രേഷന്റെ 12.08 ശതമാനം ഇ-വാഹനങ്ങളാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തുടനീളം അതിവേഗ ചാർജിംഗ് സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ കെ.എസ്.ഇ.ബി ഒരുങ്ങുന്നത്. രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്ത് 277 കേന്ദ്രങ്ങളിലായി 315 ഫാസ്റ്റ് ചാർജറുകൾ സ്ഥാപിക്കാനാണ് കെ.എസ്.ഇ.ബി കേന്ദ്രത്തിന് നിർദേശം സമർപ്പിച്ചിരിക്കുന്നത്.

ഇതിനായി 60 കോടി രൂപയുടെ കേന്ദ്ര സബ്സിഡിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 120 കിലോവാട്ട് ശേഷിയുള്ള 245 ചാർജറുകളും 240 കിലോവാട്ട് ശേഷിയുള്ള 43 ചാർജറുകളും 60 കിലോവാട്ട് ശേഷിയുള്ള 27 ചാർജറുകളുമാണ് നിർദേശത്തിലുള്ളത്. ഇതിൽ 299 ചാർജറുകൾ ചാർജ് പോയിന്റ് ഓപ്പറേറ്റർമാരുമായും സ്വകാര്യ ഭൂവുടമകളുമായും സഹകരിച്ചാണ് സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്.

ശേഷി കൂട്ടും

വൈദ്യുതി ഭവൻ, കൊട്ടാരക്കര -240 കിലോവാട്ട്

ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസ്, കുണ്ടറ -240 കിലോവാട്ട്

ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസ്, കരുനാഗപ്പള്ളി -240 കിലോവാട്ട്

കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ്, കൊട്ടിയം -240 കിലോവാട്ട്

കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ്, ഓലയിൽ -120 കിലോവാട്ട്

അനുമതി കിട്ടിയ കേന്ദ്രങ്ങൾ

പാരിപ്പള്ളി 110 കെ.വി സബ്സ്റ്റേഷൻ -240 കിലോവാട്ട്

ശാസ്താംകോട്ട 110 കെ.വി സബ്സ്റ്റേഷൻ -120 കിലോവാട്ട്

ചെങ്ങമനാട് സി.ഡബ്ല്യു.ഐ.സി.എസ്-120 കിലോവാട്ട്

പെരുമ്പുഴ സി.ഡബ്ല്യു.ഐ.സി.എസ് -120 കിലോവാട്ട്

സദാനന്ദപുരം കെ.എസ്.ആർ.ടി.സി -240 കിലോവാട്ട്

കൊട്ടാരക്കര കെ.എസ്.ആർ.ടി.സി -120 കിലോവാട്ട്

ചടയമംഗലം കെ.എസ്.ആർ.ടി.സി -120 കിലോവാട്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL