SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.40 PM IST

കരുനാഗപ്പള്ളി യൂണിയനിൽ ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷം

കരുനാഗപ്പള്ളി: യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ഭക്തിനിർഭരമായ ചടങ്ങുകളോടെ നാടെങ്ങും ആചരിച്ചു. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ ആസ്ഥാനത്തും ഓച്ചിറ ശ്രീനാരായണ മഠത്തിലും ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. യൂണിയനിലെ ജയന്തി ആഘോഷ പരിപാടികൾക്ക് യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, സെക്രട്ടറി എ.സോമരാജൻ എന്നിവർ നേതൃത്വം നൽകി. യൂണിയൻ ആസ്ഥാനത്ത് സെക്രട്ടറി എ.സോമരാജൻ ശ്രീനാരായണ ഗുരുദേവ പ്രതിമക്ക് മുന്നിൽ ഭദ്രദീപം തെളിച്ചതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, കളരിയ്ക്കൽ സലിംകുമാർ, വനിതാ സംഘം പ്രസിഡന്റ് അംബികാദേവി, സെക്രട്ടറി മധുകുമാരി, സ്മിത, ഗീതാബാബു തുടങ്ങിയവർ പങ്കെടുത്തു. ഓച്ചിറ ശ്രീനാരായണ മഠത്തിൽ വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. ഗണപതി ഹോമം, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, അന്നദാനം, ആത്മീയ പ്രഭാഷണം, ദീപാരാധന എന്നിവ നടന്നു.

തുറയിൽക്കുന്ന് 192-ാം നമ്പർ ശാഖയിലെ ജയന്തി ആഘോഷ സമാപന സമ്മേളനം യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ ഉദ്ഘാടനം ചെയ്തു. ശാഖാ ചെയർമാൻ എസ്.സിംലാൽ അദ്ധ്യക്ഷനായി. കോട്ടയം ഗുരുനാരായണ സേവാ നികേതൻ രമ്യാ രാജു മുഖ്യ പ്രഭാഷണം നടത്തി. ചികിത്സാധനസഹായ വിതരണവും പ്രതിഭകളെ ആദരിക്കൽ ചടങ്ങും യൂണിയൻ സെക്രട്ടറി എ.സോമരാജനും ഓണപ്പുടവ വിതരണം ജീവകാരുണ്യ പ്രവർത്തകൻ നാസർ പോച്ചയിലും നിർവഹിച്ചു. നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.രാജു, കൗൺസിലർമാരായ സുജി പുഷ്പാംഗദൻ, അസ്ലാം, നസീമാ ലത്തീഫ്, ബേബിജസ്ന, അശ്വതിശ്യാം, എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ എസ്. ശിവകുമാർ, എസ്.എൻ യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് പ്രീതി എന്നിവർ സംസാരിച്ചു. ശാഖാ കൺവീനർ എസ്. സന്തോഷ്കുമാർ സ്വാഗതവും വൈസ് ചെയർപേഴ്സൺ പ്രസന്ന നന്ദിയും പറഞ്ഞു. മണപ്പള്ളി വടക്ക് 4179-ാം നമ്പർ ശാഖയിൽ വൈകിട്ട് നടന്ന ജയന്തി സമ്മേളനം യൂണിയൻ സെക്രട്ടറി എ.സോമരാജൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.രാമകൃഷ്ണൻ അദ്ധ്യക്ഷനായി. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ ഉപഹാരം നൽകി ആദരിച്ചു. ചികിത്സാ ധനസഹായം യോഗം ബോർഡ് മെമ്പർ കെ.പി.രാജൻ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദുകോട്ടൂർ, കള്ളേത്ത് ഗോപി എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി വി. അനിൽകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് സജിത്ത് സത്യൻ നന്ദിയും പറഞ്ഞു. അയണിവേലിക്കുളങ്ങര 417-ാം നമ്പർ ശാഖയിൽ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഗുരുഭാഗവത പരായണം നടന്നു. മരുതൂർകുളങ്ങര തെക്ക് ശ്രീനാരായണ ധർമ്മ പ്രചാര സമിതിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ജയന്തി ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. കോഴിക്കോട് 226-ാം നമ്പർ ശാഖയിൽ രാവിലെ പതാക ഉയർത്തൽ, ഗുരുദേവ ഭാഗവതപാരായണം, ഭവന സന്ദർശനം എന്നിവ സംഘടിപ്പിച്ചു. ശാഖാ പ്രസിഡന്റ് തയ്യിൽ തുളസി, സെക്രട്ടറി ഡി.രവി എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL