കൊല്ലം: കാലാതീതമാണ് ഗുരുദേവദർശനമെന്ന് മന്ത്രി ബിന്ദുകൃഷ്ണ പറഞ്ഞു. കൊല്ലത്ത് എസ്.എൻ.ഡി.പി യോഗവും എസ്.എൻ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച ജയന്തി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
ജാതിയുടെ പേരിലുള്ള വേർതിരിവുകളും മതത്തിന്റെ പേരിലുള്ള അകൽച്ചകളും സാമ്പത്തിക അസമത്വങ്ങളും സ്ത്രീ പുരുഷ വിവേചനങ്ങളും ഈ കാലഘട്ടത്തിലും നമ്മെ അലോസരപ്പെടുത്തുന്നു. ഗുരുദേവ ദർശനമാണ് ഇത്തരം പ്രശ്നങ്ങളെ അതീജിവിക്കാൻ നമ്മുടെ സമൂഹത്തിന് കരുത്തായി മാറുന്നത്. കൊച്ചുകുട്ടികളെപ്പോലും ലക്ഷ്യമാക്കി ലഹരിമാഫിയ പിടിമുറുക്കുകയാണ്. ലഹരിക്കെതിരായ ശക്തമായ സന്ദേശം ഗുരുദേവൻ നൽകിയെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |