SignIn
Kerala Kaumudi Online
Monday, 21 September 2026 1.30 AM IST

മഞ്ഞലയിൽ മുങ്ങിത്തോർത്തി...

കൊല്ലം: ശ്രീനാരായണ ഗുരുദേവന്റെ 172 -ാമത് ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെയും എസ്.എൻ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊല്ലം നഗരത്തിൽ നടന്ന മഹാജയന്തി ഘോഷയാത്ര ആഘോഷമായി. ഇടയ്ക്ക് പെയ്ത ചെറു മഴയും അവഗണിച്ച് ആയിരക്കണക്കിന് ശ്രീനാരായണീയരാണ് ഘോഷയാത്രയിൽ അണിനിരന്നത്.

മഴവിൽ പ്രഭയുള്ള ഗുരുദേവ രഥങ്ങളും നിശ്ചലദൃശ്യങ്ങളും കലാരൂപങ്ങളും വാദ്യമേളങ്ങളും വർണക്കുടകളും ഘോഷയാത്രയെ വർണാഭവും ഭക്തിസാന്ദ്രവുമാക്കി​. വർണവിസ്മയ കാഴ്ചകളുടെ വരവറിയിച്ച് കൊല്ലം സിംസ് അങ്കണത്തിൽ വൈകിട്ട് അഞ്ചേകാലോടെ പഞ്ചവാദ്യം മുഴങ്ങി. തൊട്ടുപിന്നാലെ പ്രകാശ പൂരിതമായ ഗുരുദേവരഥം. അതിന് പിന്നിലായി എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും ബാനറിന് കീഴിൽ ജനപ്രതിനിധികളും യൂണിയൻ, ട്രസ്റ്റ് ഭാരവാഹികളും. തെയ്യം, ചെണ്ട, പൂക്കാവടി, ശലഭക്കാവടി, ബാൻഡ് അടക്കമുള്ള കലാരൂപങ്ങൾ വീഥിയിൽ നിറഞ്ഞു. തുടർന്ന് എസ്.എൻ ട്രസ്റ്റ് സ്ഥാപനങ്ങളുടെയും ശാഖകളുടെയും ബാനറുകൾക്ക് കീഴിൽ നൂറുകണക്കിന് ശ്രീനാരായണീയർ പീത പതാകകളേന്തി ഗുരുദേവ മന്ത്രങ്ങൾ ചൊല്ലി മഹാസമ്മേളന വേദിയിലേക്ക് നടന്നുനീങ്ങി.

മന്ത്രി അഡ്വ. ബിന്ദുകൃഷ്ണ, അഡ്വ. വിഷ്ണു മോഹൻ എം.എൽ.എ, എസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. സുന്ദരൻ, യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, യോഗം ബോർഡ് അംഗം ആനേപ്പിൽ എ.ഡി. രമേശ്, യൂണിയൻ കൗൺസിലർമാരായ ബി. വിജയകുമാർ, പുണർതം പ്രദീപ്, ബി. പ്രതാപൻ, നേതാജി ബി. രാജേന്ദ്രൻ, ഷാജി ദിവാകർ, എം. സജീവ്, യൂണിയൻ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. എസ്. ഷേണാജി, ജി. രാജ്മോഹൻ, ഇരവിപുരം സജീവൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഡോ. എസ്. സുലേഖ, സെക്രട്ടറി ഷീല നളിനാക്ഷൻ, യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, യൂണിയൻ പ്രസിഡന്റ് എസ്. അഭിലാഷ്, സെക്രട്ടറി ബി. അഖിൽ, കൊല്ലം ആർ.ഡി.സി ചെയർമാൻ അനൂപ് എം.ശങ്കർ, കൺവീനർ ഡോ. സി. അനിതാശങ്കർ, കൊല്ലം എസ്.എൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എസ്. ലൈജു, ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന കോ- ഓർഡിനേറ്റർ പി.വി. രജിമോൻ, സംസ്ഥാന പ്രസിഡന്റ് ഡോ. എസ്. വിഷ്ണു, സൈബർസേന കേന്ദ്ര സമിതി അംഗം അഭിലാഷ് റാന്നി, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളായ മഹിമ അശോകൻ, അഡ്വ. ജി. ശുഭദേവൻ, ബാബുരാജ് തംബുരു, കുമാരി രാജേന്ദ്രൻ, പ്രമോദ് കണ്ണൻ, കുമാരി രാജേന്ദ്രൻ, ഷാജി അഴകരത്നം, ഉണ്ണിക്കൃഷ്ണൻ, അജിത്ത് മുത്തോടം, സലിം മുണ്ടയ്ക്കൽ, അഭിലാഷ്, ജി. വേണുഗോപാൽ, അമ്പാടി ജഗന്നാഥ്, ബിജു വാമദേവൻ, ഹരി ഇരവിപുരം, ഡി.എൻ. വിനുരാജ്, പി.എസ്. രാജ്ലാൽ തമ്പാൻ, മുരുകേശൻ യവനിക, ശാഖ, വനിതാസംഘം, യൂത്ത്മൂവ്മെന്റ്, സൈബർസേന, മൈക്രോ ക്രെഡിറ്റ് ഭാരവാഹികൾ, പ്രവർത്തകർ, എസ്.എൻ ട്രസ്റ്റിന്റെ വിവിധ സ്ഥാപനങ്ങളിലെ അദ്ധ്യാപകർ, അനദ്ധ്യാപകർ, ജീവനക്കാർ എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.

 മഹാപ്രവാഹം

ഒഴുക്കുനിലയ്ക്കാത്ത പുഴ പോലെയാണ് മഹാജയന്തി ഘോഷയാത്ര സിംസ് അങ്കണത്തിൽ നിന്ന് ജയന്തി സമ്മേളനത്തിന്റെ വേദിയായ കൊല്ലം എസ്.എൻ കോളേജിലേക്ക് ഒഴുകിയത്. ഘോഷയാത്രയിൽ പങ്കെടുക്കാൻ വൈകിട്ട് മൂന്നരയോടെ തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ശാഖകളിൽ നിന്നു വാഹനങ്ങളിലും കാൽനടയായും ശ്രീനാരായണീയർ സിംസ് അങ്കണത്തിലേക്ക് എത്തിത്തുടങ്ങി. ഘോഷയാത്രയുടെ മുൻനിര സമ്മേളന നഗരിയായ എസ്.എൻ കോളേജിലെത്തിയിട്ടും പിൻനിര സിംസ് വളപ്പിൽ നിന്നു പുറപ്പെട്ടിരുന്നില്ല. ചിന്നക്കടയിലെ ആർ. ശങ്കർ സ്ക്വയറിൽ പുഷ്പാർച്ചനയ്ക്ക് ശേഷം ഘോഷയാത്ര ചിന്നക്കട, റെയിൽവേ സ്റ്റേഷൻ വഴി സമ്മേളനവേദിയായ കൊല്ലം എസ്.എൻ കോളേജിലെത്താൻ മൂന്ന് മണിക്കൂറിലേറെ വേണ്ടിവന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL