SignIn
Kerala Kaumudi Online
Monday, 21 September 2026 4.31 PM IST

ധനകാര്യ സ്ഥാപനത്തിൽ തിരിമറി, രണ്ട് ജീവനക്കാർ അറസ്റ്റിൽ

photo

കൊല്ലം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സാമ്പത്തിക തിരിമറി നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. ക്ളാർക്ക് വാളകം പൊലിക്കോട് മിഥുൻ നിവാസിൽ മിഥുൻ (26), വാളകം വയയ്ക്കൽ ഫാത്തിമ മൻസിലിൽ ജാസ്മി (40) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

വയയ്ക്കലിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിലാണ് ക്രമക്കേട് നടന്നത്. കേസിലെ രണ്ടാം പ്രതി മാനേജർ രാധാകൃഷ്ണ പിള്ള നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. സ്ഥാപനം ഉടമയ്ക്ക് 1,46,79,000 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോർട്ട്. ജാസ്മി 2025 ജനുവരി 8ന് ഇവിടെ 974.2 ഗ്രാം സ്വർണം പണയം വച്ച് പണം വാങ്ങി. തുടർന്ന് മാനേജരുമായി ഉണ്ടാക്കിയ ധാരണയിൽ സ്വർണാഭരണങ്ങൾ തിരികെ നൽകി. സ്ഥാപനത്തിൽ പലപ്പോഴായി 30 പേർ പണയം വച്ചിരുന്ന 655.400 ഗ്രാം സ്വർണവും ഇതേ രീതിയിൽ മാറ്റിയതായും കണ്ടെത്തി. ഫിനാൻസ് ഉടമയുടെ വിശ്വസ്തരായിരുന്നു മാനേജരും ക്ളാർക്കും. അതുകൊണ്ടുതന്നെ കൂടുതൽ പരിശോധനകൾ നടത്തിയിരുന്നില്ല.

ഓഡിറ്റ് നടത്തിയപ്പോഴാണ് വലിയ തോതിൽ ക്രമക്കേട് നടന്നിട്ടുള്ളതായി കണ്ടെത്തിയത്. തുടർന്ന് ഉടമ കൊട്ടാരക്കര പൊലീസിൽ പരാതി നൽകി. വിശദമായ അന്വേഷണത്തിൽ 30 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ പണയം വച്ചതിന്റെ രസീതുകളടകം കണ്ടെത്താനായി. പ്രതികളെ റിമാൻഡ് ചെയ്തു.

അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തും.

എസ്.ഷെരീഫ്,

ഡിവൈ.എസ്.പി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL